HOME
DETAILS

കത്ത് മുടക്കി തപാല്‍സമരം അഞ്ചാം ദിവസത്തിലേക്ക്

  
backup
May 26, 2018 | 2:50 AM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82

 

കോഴിക്കോട്: തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന തപാല്‍സമരം ജില്ലയില്‍ പൂര്‍ണം. തപാല്‍ വിതരണമുള്‍പ്പെടെയുള്ള മുഴുവന്‍ സേവനങ്ങളും നാലാം ദിനമായ ഇന്നലെയും സ്തംഭിച്ചു. എന്‍.എഫ്.പി.ഇ, എഫ്.എന്‍.പി.ഒ ജോയിന്റ് കൗണ്‍സില്‍ ആക്ഷന്റെ നേതൃത്വത്തിലാണു സമരം നടക്കുന്നത്.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസുകള്‍, അവയ്ക്ക് കീഴിലുള്ള മുഴുവന്‍ സബ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും കഴിഞ്ഞ നാലു ദിവസമായി അടഞ്ഞുകിടക്കുകയാണ്. 304 പോസ്റ്റ് ഓഫിസുകളില്‍ 75 വകുപ്പുതല പോസ്റ്റ് ഓഫിസ്, ജി.ഡി.എസ് ജീവനക്കാര്‍ മാത്രമുള്ള 229 ബ്രാഞ്ച് ഓഫിസ് എന്നിവയാണ് ജില്ലയിലുള്ളത്. എന്നാല്‍ വകുപ്പുതല പോസ്റ്റ് ഓഫിസ് ജീവനക്കാരും സമരത്തില്‍ പങ്കെടുത്തതോടെയാണ് തപാല്‍ മേഖലയില്‍ പൂര്‍ണ സ്തംഭനമുണ്ടായത്.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലും റെയില്‍വേ മെയില്‍ സര്‍വിസിലും (ആര്‍.എം.എസ്) കത്തുകള്‍ കെട്ടിക്കിടക്കുകയാണ്.
അതേസമയം ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനു സര്‍ക്കാര്‍ നിയോഗിച്ച കമലേഷ് ചന്ദ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് എം.കെ രാഘവന്‍ എം.പി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പണിമുടക്കിയ ജീവനക്കാര്‍ മുഖ്യ തപാല്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. പി.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വി.എ.എന്‍ നമ്പൂതിരി, വിജയന്‍ കണ്ണങ്കര, ബാലന്‍ പുന്നശേരി, സുരേന്ദ്രന്‍, ടി.പി വിശ്വനാഥന്‍, സി.കെ പ്രഭാകരന്‍, പി.കെ ജിനേഷ്, പി. രാധാകൃഷ്ണന്‍ സംസാരിച്ചു. ഇന്നും ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് സമരസമിതി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  2 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  2 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  2 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  2 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  2 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  2 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  2 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ആറുമാസം മുൻപ് പ്രണയവിവാഹം; ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

crime
  •  2 days ago
No Image

'പന്ത് തൊട്ടാൽ തലച്ചോറ് നഷ്ടപ്പെടുന്ന താരമാണ് അവൻ'; മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വൻ വിമർശനം

Football
  •  2 days ago