തടയണയിലെ വെള്ളവും വറ്റിത്തുടങ്ങി
പാണ്ടിക്കാട്: വേനല്‍ക്കാലത്ത് ആരംഭിച്ച താല്‍ക്കാലിക തടയണയിലെ വെള്ളം വറ്റിത്തുടങ്ങിയതോടെ പാണ്ടിക്കാട്, കീഴാറ്റൂര്‍ പഞ്ചായത്തുകള്‍ കുടിവെള്ള ഭീഷണിയില്‍. ഇരുപഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഒറവംപുറത്തെ കടലുണ്ടി പുഴയുടെ ഇരുകരകളിലുള്ള പമ്പിങ് സ്റ്റേഷനുകളോട് ചേര്‍ന്നാണ് വാട്ടര്‍ അതോറിറ്റി വേനല്‍ ആരംഭത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് തടയണ നിര്‍മിച്ചത്.
ശേഖരിച്ചവെള്ളം തുടര്‍ച്ചയായുള്ള പമ്പിങ്ങിനെ തുടര്‍ന്നും ശക്തമായ വെയിലില്‍ ബാഷ്പീകരണത്താലും വറ്റിത്തുടങ്ങിയിരിക്കയാണ്. ചിറക്കകത്ത് പലഭാഗങ്ങളും വെള്ളമില്ലാതെ മണല്‍ പരപ്പായി മാറിയിട്ടുണ്ട്. പാണ്ടിക്കാട് പഞ്ചായത്തിലെ മൂന്ന് വില്ലേജുകളിലെവിവിധ വാര്‍ഡുകളിലേക്ക് ഇടതടവില്ലാതെ നിത്യേന പമ്പ് ചെയ്യുന്നുണ്ട്. സമാനമായ രീതിയില്‍ കീഴാറ്റൂര്‍ പഞ്ചായത്തിന്റെ കീഴിലുള്ള പമ്പിങ്ങ് സ്‌റ്റേഷനും പ്രവര്‍ത്തിച്ചുവരുന്നു.
വെയില്‍ ചൂടിന് തീവ്രത ഏറിയതോടെ ധാരാളം വെള്ളം ബാഷ്പീകരണത്തിലൂടെയും നഷ്ടമാവുന്നതിനാല്‍ ചിറയില്‍ ജല നിരപ്പ് ദിവസങ്ങള്‍ കഴിയുംതോറും കുറഞ്ഞുവരുന്നതിനാല്‍ ഇവിടെനിന്നുള്ള പമ്പിങ്ങ് നിലച്ചേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."