മാന്നില റോഡ് അടിയന്തിരമായി ടാറിങ് നടത്തണം
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ മാമ്മൂട് മാന്നില റോഡ് തകര്‍ന്നിട്ട് നാളുകളായിട്ടും ഉത്തരവാദിത്വപെട്ടവര്‍ തിരിഞ്ഞു നോക്കുന്നില്ലന്ന് നാട്ടുകാര്‍.
നൂറു കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ റോഡില്‍ ഓട്ടോറിക്ഷ സര്‍വീസ് നടത്താന്‍ തയ്യാറാകാത്ത സ്ഥിതിയാണ്. റോഡി പല ഭാഗങ്ങളിലും ടാറിങ് തകര്‍ന്നു കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. തിരുവല്ല പുളിയാംകുന്ന് റൂട്ടില്‍ ഒരു സ്വകാര്യബസ് മൂന്ന് സര്‍വീസ് നടത്തുന്നതൊഴിച്ചാല്‍ ഓട്ടോറിക്ഷയാണ് പ്രദേശവാസികളുടെ ആശ്രയം. വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാര്‍ ഇതു കാരണം വളര ബുദ്ധിമുട്ടാണ് നേരിടുന്നത്.
വാഹനങ്ങള്‍ക്ക് നിരന്തരം കേടുപാട് സംഭവിച്ച് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതു കാരണമാണ് ഓട്ടോക്കാര് ഇതു വഴി സര്‍വീസ് നടത്താന്‍ മടിയ്ക്കുന്നത്. റോഡ് പണിക്ക് ടെന്‍ഡര്‍ ആയിട്ടുണ്ടന്നാണ് അധികൃതര്‍ പറയുന്നത്. ഒരുമാസം മുമ്പ് പണിക്കാവശ്യമായ സാധനങ്ങളും റോഡരികില്‍ ഇറക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ടാറും ഇറക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ഇപ്പോള്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്.
അടിയന്തിരമായി റോഡ് ടാറിങ് നടത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുളിയാംകുന്ന് റോഡില്‍ നിന്ന് മാന്നിലക്കുന്നിലേയ്ക്കുള്ള റോഡിന്റെയും ടാറിങ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇത് ടാര്‍ ചെയ്യുന്നതിനും നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."