വികസനത്തിന്റെ മറവില്‍ പാടത്ത് ഉപ്പുവെള്ളം കയറ്റാന്‍ നീക്കം നാട്ടുകാര്‍ പ്രക്ഷോഭത്തിലേയ്ക്ക്
തുറവൂര്‍: നെല്‍കൃഷിയ്ക്കായി വെള്ളം പറ്റിച്ച പാടശേഖരത്തില്‍ മടമുറിച്ച് ഉപ്പ് വെള്ളം കയറ്റാന്‍ നീക്കം.
ആലപ്പുഴ ജില്ലയുടെ അപ്പര്‍കുട്ടനാട് എന്നറിയപ്പെടുന്ന തുറവൂര്‍ കരിനില വികസന ഏജന്‍സിക്ക് കീഴില്‍ വരുന്ന തൊള്ളായിരം ഏക്കര്‍ വരുന്ന തുറവൂര്‍ കരി പാടശേഖരത്തിലാണ് ഉപ്പ് വെള്ളം കയറ്റാന്‍ നീക്കം നടക്കുന്നത്.
പാടശേഖരത്തില്‍ സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും മറ്റ് സര്‍ക്കാര്‍ ധനകാര്യ ഏജന്‍സികളുടെയും സഹായത്തോടെ നടക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ മറവിലാണ് ഉപ്പ് വെള്ളം കയറ്റാന്‍ നീക്കം നടക്കുന്നത്.
തുറവൂര്‍ കരിനിലപാടശേഖര സമിതിയുടെ ഭരണസമിതി ഇതിനായി തീരുമാനം എടുത്ത് ആലപ്പുഴ പ്രിന്‍സിപ്പാള്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് അംഗീകാരത്തിനായി സമര്‍പ്പിച്ചു കഴിഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി തോട് ആഴം കൂട്ടല്‍, കരിങ്കല്‍ ഭിത്തി നിര്‍മാണം, സ്ലൂയിസ് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് നിര്‍മാണ സാമഗ്രികള്‍ കൊണ്ടു പോകുന്നതിനും മണ്ണുമാന്ത്രി യന്ത്രം അടക്കമുള്ള വാഹനങ്ങള്‍ പാടശേഖരത്തില്‍ ഇറങ്ങണമെങ്കില്‍ വെള്ളം ഉണ്ടാകണമെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് കൃഷി വകുപ്പ് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ഉപ്പ് വെള്ളം കയറ്റാന്‍ നീക്കം നടക്കുന്നത്.
മാര്‍ച്ച് 31ന് മത്സ്യ കോണ്‍ട്രാക്ടര്‍മാര്‍ നിലം ഒഴിഞ്ഞുപോകുകയും നെല്‍കൃഷിക്കായി വെള്ളം വറ്റിച്ച് നിലം ഒരുക്കേണ്ട സമയത്താണ് അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഉപ്പ് വെള്ളം കയറ്റി ഈ വര്‍ഷത്തെ നെല്‍കൃഷി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്.
കഴിഞ്ഞ ആറ് മാസ കാലയളവില്‍ പാടശേഖരത്ത് നിറയെ വെള്ളം ഉണ്ടായിരുന്നിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഈ വര്‍ഷത്തെ കൃഷി വകുപ്പിന്റെയും സര്‍ക്കാരിന്റെയും പമ്പിങ് സബ്‌സിഡിയും നിലം ഒരുക്കല്‍ കൂലിയും ഇനത്തില്‍ പാടശേഖര ഭരണ സമിതി ഏക്കറിന് മൂവായിരം രൂപ വീതം കൈപ്പറ്റി കൊണ്ടാണ് ഇപ്പോള്‍ നെല്‍ക്കൃഷി അട്ടിമറിക്കാന്‍ ഉപ്പുവെള്ളം കയറ്റാന്‍ നീക്കം നടക്കുന്നത്.
അശാസത്രിയമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരില്‍ ഉപ്പ് വെള്ളം കയറ്റി നെല്‍കൃഷി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്തെ കര്‍ഷകരും നാട്ടുകാരും ചേര്‍ന്നു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജില്ലാ കലക്ടര്‍ക്കും ഉന്നത കൃഷി വകുപ്പ് അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."