HOME
DETAILS

കണ്ണീര്‍ ഉണങ്ങാതെ കശ്മിര്‍

  
backup
May 27 2018 | 00:05 AM

kannir-unagathe-kashmir

ആത്മാര്‍ഥമായിത്തന്നെ ഇന്ത്യ വെടിനിര്‍ത്തലിനു സന്നദ്ധമായെങ്കിലും നുഴഞ്ഞുകയറ്റക്കാരുടെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ക്ക് അവസാനമായിട്ടില്ല എന്നതാണ് ജമ്മുകശ്മിരില്‍ നിന്നു വരുന്ന പുതിയ വാര്‍ത്തകള്‍ വിളിച്ചു പറയുന്നത്. ചോരപ്പാടുകള്‍ വീണ മണ്ണില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടവരെ ഓര്‍ത്ത് കശ്മിര്‍ വേദനിക്കുന്നത് സ്വാഭാവികം. അതേപോലെ ഡ്യൂട്ടിയില്‍ അല്ലാതിരുന്ന സൈനികര്‍ പോലും വധിക്കപ്പെട്ട സംഭവങ്ങളും ഇവിടെ അരങ്ങേറുകയുണ്ടായി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തോട് പടവെട്ടി അഹിംസാത്മകമായ രീതിയില്‍ തന്നെ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു.

വിശുദ്ധ റമദാനും അമര്‍നാഥ് തീര്‍ഥയാത്രയും നടക്കുന്ന അവസരം എന്ന നിലയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ജമ്മുകശ്മിരില്‍ വെടിയൊച്ചകള്‍ നിലക്കുന്നില്ല.
വടക്ക് ചൈനയും കിഴക്ക് തിബത്തും പടിഞ്ഞാറ് പാകിസ്താനും അതിരിട്ട് നില്‍ക്കുന്ന മനോഹര താഴ്‌വര. അഫ്ഗാനിസ്ഥാന്‍ വടക്ക് പടിഞ്ഞാറും ആ വലയം തികക്കുന്നുണ്ട്. എന്നാല്‍ രണ്ടേകാല്‍ ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിട്ടും സമാധാനമായി തല ചായ്ച്ചുറങ്ങാന്‍ കഴിയാതെ ഈ പ്രദേശം -ജമ്മുകശ്മിര്‍.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഈ മനോജ്ഞ തീരത്തെ കാണാക്കാഴ്ചകള്‍ ലോകസഞ്ചാരിയായ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എസ്.കെ പൊറ്റെക്കാട്ട് കുറിച്ചുവച്ചിട്ടുണ്ട്. നിവര്‍ത്താത്ത പച്ചപ്പട്ടു കുടകള്‍ അണിനിരത്തി വച്ച പോലുള്ള പൈന്‍ മരങ്ങള്‍. പാറക്കെട്ടുകളുടെ പിടിയില്‍ നിന്നു അരിശത്തോടെ പിടഞ്ഞു മാറി ഒഴുകുന്ന നദി. ഉച്ചവെയിലിന്റെ വലവീശലില്‍ പെരുകിവരുന്ന നുരയുമായി ഇളകിമറിയുന്ന നീരൊഴുക്ക്.
ലഘുവര്‍ണ വിലാസത്തോടു കൂടിയ ഒരു വിശാല ലോകം. ലോകത്തിനായി തുറന്നിട്ട കശ്മിരിനെ പൊറ്റെക്കാട്ട് വീണ്ടും പരിചയപ്പെടുത്തുന്നു: പച്ചപ്പട്ട് നൂല്‍കെട്ടുകള്‍ തൂക്കിയിട്ട തൂണുകള്‍ പോലെ നില്‍ക്കുന്ന പൈന്‍ മരങ്ങള്‍. മയില്‍പീലിക്കെട്ടുകളണിഞ്ഞു നില്‍ക്കുന്ന പോപ്‌ളാര്‍ മരങ്ങള്‍. പച്ചക്കൊട്ടകളില്‍ ഏതോ ഇന്ദ്രജാലക്കാരന്‍ വെള്ളപ്പട്ടുറുമാല്‍ വീശിക്കൊണ്ടിരിക്കുന്നത് പോലെ മൂടല്‍മഞ്ഞിന്‍ പടലങ്ങള്‍.
അദ്ദേഹം അവിടെ നിര്‍ത്തുമ്പോള്‍ പ്രിയപ്പെട്ട വായനക്കാരാ, നമുക്ക് ചങ്കിടിപ്പോടെ തുടരാം. ആ മനോഹരതീരം ഏതാനും വര്‍ഷങ്ങളായി വെടിയൊച്ചകള്‍ കേള്‍ക്കാതെ കണ്ണടക്കുന്നില്ല. ഒന്നരക്കോടി കവിയുന്ന ജനസംഖ്യയില്‍ 90 ശതമാനത്തിലേറെ വരുന്ന മുസ്‌ലിംകളുടെ പ്രിയപ്പെട്ട മാതൃഭൂമിയാണിത്. ഗുലാബ്‌സിങ് എന്നു പേരായ ഒരു ഹിന്ദു രാജാവ് 1846-ല്‍ 75 ലക്ഷം രൂപ പ്രതിഫലം നല്‍കി ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്നു വിലക്കു വാങ്ങിയ ഭൂമി. കോടികള്‍ ചെലവാക്കി മുഗിള രാജാക്കന്മാര്‍ പൂങ്കാവനങ്ങളും ജലാശയങ്ങളുമായി ഏറെ നിറപ്പകിട്ട് നല്‍കിയ നന്ദനോദ്യാനം.
എന്നാല്‍ ഇന്ന് ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ ഭൂമി അന്യാധീനപ്പെട്ടു കിടക്കുന്നു പാകിസ്താന്റെയും ചൈനയുടെയും കൈകളില്‍. പാകിസ്താന്‍ ഭീകരരുടെ നുഴഞ്ഞുകയറ്റവും ഹിസ്ബുല്‍ മുജാഹിദീന്റെയും ലഷ്‌കറെ ത്വയ്ബയുടെയും പിന്തുണയോടെയുള്ള സായുധ ആക്രമണങ്ങളും ചേര്‍ന്നു കശ്മിരിനെ ആകെ യുദ്ധക്കളമാക്കി മാറ്റുകയാണ്.
കൊച്ചുകുട്ടികള്‍ പോലും കൈയില്‍ കിട്ടിയതെല്ലാം എടുത്ത് രക്ഷാ സൈനികരെ നേരിടുന്നു. സൈന്യമാവട്ടെ കണ്ണും മൂക്കുമില്ലാതെ നാട്ടുകാര്‍ക്കു നേരെ നിറയൊഴിക്കുന്നു. ഷെല്ലുകള്‍ക്കു പകരം കരിങ്കല്‍ ചില്ലുകള്‍ നിറച്ചുള്ള വെടിവയ്പുകള്‍ നിത്യസംഭവമായപ്പോള്‍ മുഖമാകെ നഷ്ടപ്പെട്ട കുരുന്നുകള്‍ പോലും നിരവധി. ഔദ്യോഗിക തലത്തിലും അല്ലാതെയും നടന്ന സമാധാന ദൗത്യങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് 40 അംഗ സര്‍വകക്ഷി എം.പിമാരുമായി ചെന്നു നടത്തിയ ചര്‍ച്ചകളും വിജയിച്ചില്ല.
മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ വജാഹത്ത് ഹബീബുല്ല, എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്ക്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഭരത് ഭൂഷണ്‍ എന്നിവരോടൊപ്പം മുന്‍ ബി.ജെ.പി മന്ത്രി യശ്വന്ത് സിന്‍ഹയോടൊപ്പം നടത്തിയ ദൗത്യവും പരാജയപ്പെട്ടു.
ആട് മേയ്ക്കാനിറങ്ങിയ ഒരു പിഞ്ചുബാലികയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം നടത്തിയ ശേഷം തല്ലിക്കൊന്ന സംഭവം ജമ്മുവിലെ കത്‌വയിലുണ്ടായി. വിനോദയാത്രക്ക് എത്തിയ സംഘത്തിലുണ്ടായിരുന്ന ഒരു തമിഴ്‌നാട്ടുകാരന്‍ ജനങ്ങളുടെ കൂട്ട ആക്രമണത്തില്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടു.
ഒടുവില്‍ ജമ്മുകശ്മിരില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി തന്നെ തുടക്കമിട്ട ഒരു ശ്രമമാണ് ശാന്തിയുടെ ചില സൂചനകളെങ്കിലും നല്‍കുന്നത്. വിശുദ്ധ റമദാന്‍ വ്രതക്കാലവും അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥയാത്രയും നടക്കുന്ന സമയമായതിനാല്‍ ഇന്ത്യ തന്നെ വെടിനിര്‍ത്തലിനു സന്നദ്ധമാവണമെന്നു അവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി അത് അംഗീകരിക്കുകയും കഴിഞ്ഞയാഴ്ച സംസ്ഥാനം സന്ദര്‍ശിച്ച് അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ മൂന്നു മേഖലകളായ ജമ്മുവിലും കശ്മിരിലും ലഡാക്കിലും സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി പരസ്പരം എറിയുന്ന ഓരോ കല്ലും കശ്മിര്‍ ജനതയുടെ മുന്നോട്ടുള്ള യാത്രക്ക് തടസമാവുകയാണെന്നു ഉണര്‍ത്തുകയും ചെയ്തു.
നിരോധനാജ്ഞ മാസങ്ങളോളം നടപ്പാക്കുകയും സ്‌കൂളുകളും കോളജുകളും അടച്ചിടുകയും ചെയ്തതുമൂലം പുതിയ തലമുറക്കു നഷ്ടപ്പെട്ട സുവര്‍ണാവസരങ്ങള്‍ക്ക് എണ്ണമില്ല. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും കൂട്ട പാസ് നല്‍കി അവരെയൊക്കെ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നഷ്ടപ്പെട്ട ക്ലാസുകള്‍ക്ക് പകരംവയ്ക്കാന്‍ ഒന്നുമില്ല.
ആത്മാര്‍ഥമായിത്തന്നെ ഇന്ത്യ വെടിനിര്‍ത്തലിനു സന്നദ്ധമായെങ്കിലും നുഴഞ്ഞുകയറ്റക്കാരുടെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ക്ക് അവസാനമായിട്ടില്ല എന്നതാണ് ജമ്മുകശ്മിരില്‍ നിന്നു വരുന്ന പുതിയ വാര്‍ത്തകള്‍ വിളിച്ചു പറയുന്നത്. ചോരപ്പാടുകള്‍ വീണ മണ്ണില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടവരെ ഓര്‍ത്ത് കശ്മിര്‍ വേദനിക്കുന്നത് സ്വാഭാവികം. അതേപോലെ ഡ്യൂട്ടിയില്‍ അല്ലാതിരുന്ന സൈനികര്‍ പോലും വധിക്കപ്പെട്ട സംഭവങ്ങളും ഇവിടെ അരങ്ങേറുകയുണ്ടായി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തോട് പടവെട്ടി അഹിംസാത്മകമായ രീതിയില്‍ തന്നെ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു. നാം സ്വാതന്ത്ര്യം ആഘോഷിച്ച് രണ്ടു മാസം കഴിയുമ്പോള്‍ തന്നെ കശ്മിര്‍ ഇന്ത്യയുമായി ലയിച്ചതാണ് ഭരണാധികാരിയായ മഹരാജ് ഹരിസിങ്ങിന്റെ പ്രഖ്യാപനത്തോടെ. എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ പാകിസ്താന്റെ ഭാഗമാണെന്നു വാദിച്ചുകൊണ്ട് അവര്‍ നമ്മുടെ ഏറെ ഭൂമി അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുകയാണ്. ഈ അധിനിവേശ പ്രദേശത്തു കൂടിയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റവും കടന്നാക്രമണവും നടത്തുന്നത്.
ഇന്ത്യയുമായുള്ള ലയനം യാഥാര്‍ഥ്യമായിട്ട് എഴുപതാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഈ മുസ്‌ലിം ഭൂരിപക്ഷവാദം ഐക്യരാഷ്ട്ര സംഘടനയില്‍ പോലും ഉന്നയിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. ഈ മുരട്ടുവാദത്തെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും കാലാകാലങ്ങളായി എതിര്‍ത്തു വന്നതാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ഇത് പാകിസ്താനു അവകാശപ്പെട്ടതല്ലേ എന്ന വാദം ഉയര്‍ന്നപ്പോള്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക പ്രസിഡന്റ് ഖായിദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ് പറഞ്ഞ ഒരു മറുപടി ഉണ്ട്. അവിടെ മുസ്‌ലിം ഭൂരിപക്ഷം ഉള്ളതുകൊണ്ടുതന്നെയാണ് കശ്മിര്‍ ഇന്ത്യയില്‍ തന്നെ തുടരണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ സംസാരിക്കവെ പില്‍ക്കാല മുസ്‌ലിംലീഗ് പ്രസിഡന്റായ കേന്ദ്രമന്ത്രി ഇ. അഹമ്മദും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. അത്രയധികം മുസ്‌ലിംകളെ ഇന്ത്യക്കു നഷ്ടപ്പെട്ടുകൂടാ.
സ്ഥിതിഗതികള്‍ ഇത്രത്തോളം വ്യക്തമായിരിക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സമര രംഗത്തുള്ള സംഘടനകളും ഒരു മേശക്കു ചുറ്റുമിരുന്നു പ്രശ്‌നം പരിഹരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നിരപരാധികളുടെ രക്തം കശ്മിരിനെ ചുവപ്പിച്ചുകൂടാ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago