ജില്ലയില്‍ രണ്ട് ഡിഫ്തീരിയ കേസുകള്‍ കൂടി
മലപ്പുറം: ആരോഗ്യ വകുപ്പിന്റെ കുത്തിവെപ്പ് ഊര്‍ജിതപ്പെടുത്തല്‍ ക്യാംപയിന്റെ ഭാഗമായി ജില്ലയിലെ 100 കേന്ദ്രങ്ങളിലായി 3194 കുട്ടികള്‍ക്കു ഇന്നലെ കുത്തിവപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 6007 കുട്ടികള്‍ക്കു കുത്തിവെപ്പു നല്‍കി. പഞ്ചായത്തു, നഗരസഭകളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മത- സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായി കുത്തിവെപ്പെടുക്കാത്ത മുഴുവന്‍ കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതു വരെ ക്യാംപയിന്‍ തുടരും.
ഡിഫ്തീരിയ ആണെന്നു സംശയിക്കുന്ന രണ്ടു കേസുകള്‍ കൂടി ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. പരപ്പനങ്ങാടി, തിരൂര്‍ എന്നിവിടങ്ങളിലാണു പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്ത രണ്ട് കുട്ടികളില്‍ ഡിഫ്തീരിയ ബാധയുള്ളതായി സംശയിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ കേസുകളുടെ എണ്ണം രണ്ട് മരണം ഉള്‍പ്പെടെ പത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."