ലാഭവിതരണവും ഷെയര്‍ സമാഹരണവും
മാറഞ്ചേരി: മാറഞ്ചേരി സഹകരണ ബാങ്കിന്റെ ലാഭവിതരണ ഉദ്ഘാടനവും പഴയകാല ഡയറക്ടര്‍മാരെ ആദരിക്കലും നടന്നു. മാറഞ്ചേരി സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ് നഗറില്‍ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് എ.കെ.ആലിയുടെ അധ്യക്ഷതയില്‍ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. ലാഭവിതരണ ഉദ്ഘാടനം കെ.പി.സി.സി. സെക്രട്ടറി പി.ടി. അജയ്‌മോഹനും ഷെയര്‍ സമാഹരണ ഉദ്ഘാടനം മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് കോക്കൂരും നിര്‍വഹിച്ചു. ചടങ്ങില്‍ പഴയ കാല ഡയറക്ടര്‍മാരെയും പ്രസിഡന്റിനേയും മുന്‍ പ്രസിഡന്റിനേയും പൊന്നാട അണിയിച്ചു ആദരിച്ചു .
പൊന്നാനി അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം.വി. ശ്രീധരന്‍ മാസ്റ്റര്‍, എം.എ.കരീം, എന്‍. അബൂബക്കര്‍, ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍, സ്മിത ജയരാജന്‍, അനീഫാ പാലക്കല്‍, ലീന മുഹമ്മദാലി, എം. സുബ്രഹ്മണ്യന്‍, കെ. അഷറഫ്, കെ.പി. മാധവന്‍, എം.പി. നൗഷാദ്, ഇസ്മായില്‍ വടമുക്ക്, ടി. ശ്രീജിത്ത്,ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."