'തണലേകും കരങ്ങള്‍ തളരാതിരിക്കാന്‍' പദ്ധതി ഉദ്ഘാടനം ചെയ്തു
എടച്ചേരി: നാദാപുരം ന്യൂക്ലിയസ് ഹെല്‍ത്ത് കെയറിന്റെ 'തണലേകും കരങ്ങള്‍ തളരാതിരിക്കാന്‍' പദ്ധതിയുടെ സമര്‍പ്പണം ന്യൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ നടന്നു. ഈ പദ്ധതി പ്രകാരം മാസംതോറും ന്യൂക്ലിയസ് ലാബില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിനായി തണല്‍ -ഇലാജ് ഡയാലിസിസ് സെന്ററിന് കൈമാറും.
മാനേജിങ് ഡയറക്ടര്‍ ഡോ. സലാഹുദീന്‍ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ധാരണാപത്രം ഇ.കെ വിജയന്‍ എം.എല്‍.എ തണല്‍ ചെയര്‍മാന്‍ ഡോ. ഇദിരീസിന് കൈമാറി. സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, വി.പി കുഞ്ഞികൃഷ്ണന്‍, സി.വി കുഞ്ഞികൃഷ്ണന്‍, അബ്ദുള്ള വയലോളി, വി.സി ഇഖ്ബാല്‍, സി.പി സലാം, സി.കെസ കാസിം മാസ്റ്റര്‍, അബ്ബാസ് കനേക്കല്‍, സുഹറ പുതിയറക്കല്‍, റീജ പി.ടി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."