HOME
DETAILS
MAL
വടകരയില്‍ തൊഴിലാളികള്‍ പണിമുടക്കി
backup
March 27 2017 | 22:03 PM
വടകര: സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വടകരയിലെ പീടികത്തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി. സമരത്തെ തുടര്‍ന്നു പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിശ്ചലമായി. എല്ലാ വിഭാഗം തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതായി യൂനിയനുകള്‍ അറിയിച്ചു. തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച കരാര്‍ 2016 ഡിസംബര്‍ 31-ന് അവസാനിച്ചതാണ്. ഇതേത്തുടര്‍ന്ന് ഉടമസ്ഥസംഘങ്ങള്‍ക്കു നോട്ടീസ് നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിയതെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. നഗരത്തില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."