വിഷപ്പാമ്പുകളുടെ ആവാസ കേന്ദ്രമായ കോടതി സമുച്ചയം ശുചീകരിച്ചു
വടക്കാഞ്ചേരി : വിഷപാമ്പുകളുടെ ആവാസ കേന്ദ്രമായ വടക്കാഞ്ചേരി കോടതി സമുച്ചയം കോടതി, , ലീഗല്‍ സര്‍വിസ് സൊസൈറ്റി ജീവനക്കാരും ചേര്‍ന്ന് ശുചീകരിച്ചു. സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തര നടപടി.
പാമ്പുകളെ കണ്ടെത്തുന്നത് നിത്യസംഭവ മാ കുമ്പോള്‍ ഭീതിയോടെ കഴിയേണ്ട അവസ്ഥയിലായിരുന്നു ജീവനക്കാര്‍ കഴിഞ്ഞ ദിവസം ചേംബറില്‍ നിന്ന് കോടതിയിലേക്ക് വരികയായിരുന്ന ജുഡീഷ്യല്‍ ഓഫിസറുടെ കാലില്‍ പാമ്പ് ചുറ്റിയത് പരിഭ്രാന്തി പരത്തിയിരുന്നു.
ഓഫിസര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അവധിയില്‍ പ്രവേശിച്ചതിനാല്‍ കോടതി നടപടികള്‍ തടസപ്പെട്ട നിലയിലാണ്. ഏതാനും നാളുകള്‍ക്ക് മുന്‍പ് കോടതിയ്ക്ക് തൊട്ടുള്ള രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. സമുച്ചയത്തിലെ പൊന്ത കാടുകള്‍ വെട്ടിമാറ്റണമെന്ന ആവശ്യവും ശക്തമായിരുന്നു.
ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോടതി കോമ്പൗണ്ടിന് പുതിയ മുഖഛായ പകര്‍ന്നിരിയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."