കൂട്ടുപുഴ പാലം നിര്‍മാണം: കര്‍ണാടക വനംവകുപ്പിന് അപേക്ഷ നല്‍കി
ഇരിട്ടി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പ്രവൃത്തി നിലച്ച കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണം പുനഃരാരംഭിക്കുന്നതിന് അനുമതിതേടി കെ.എസ്.ടി.പി കര്‍ണാടക വനം വകുപ്പിന് അപേക്ഷ നല്‍കി. പാലം നിര്‍മാണത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഉന്നതതല ചര്‍ച്ചയിലുണ്ടായ തീരുമാനത്തെ തുടര്‍ന്നാണ് നടപടി.
നിര്‍മാണത്തിന് കര്‍ണാടകയുടെ എന്‍.ഒ.സി ലഭിക്കുന്നതിന് ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയത്. 10 ദിവസത്തിനുള്ളില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി.പിയും പ്രതീക്ഷിക്കുന്നത്. പാലത്തിന്റെ നിര്‍മാണം തടഞ്ഞു കര്‍ണാടക വനംവകുപ്പ് ഉണ്ടാക്കിയ പ്രതിസന്ധി നാലുമാസമായി നീളുകയാണ്. പാലത്തിന്റെ കേരളത്തിന്റെ അധീനതയിലുള്ള ഭാഗത്ത് പ്രവൃത്തി പൂര്‍ത്തിയായിട്ട് മാസങ്ങളായിട്ടും കര്‍ണാടകയിലെ മറുഭാഗത്ത് തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തിനിലക്കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശ പ്രകാരം സണ്ണി ജോസഫ് എം.എല്‍.എ കര്‍ണാടക അഡീ. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ എന്നിവരുമായി ബംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് അനുമതിക്കായി അപേക്ഷ നല്‍കാന്‍ തീരുമാനമായത്.
കര്‍ണാടകയില്‍ പുതിയ ഭരണസംവിധാനം നിലവില്‍ വന്നതിനാല്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നും അനുകൂലമായി നിലപാട് ഉണ്ടാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം കാലവര്‍ഷം ആരംഭിച്ചതിനാന്‍ പുഴയില്‍ വെള്ളം ഉയരുന്നത് മുടങ്ങിക്കിടക്കുന്നത് കാരണം രണ്ട് തൂണുകളുടെ നിര്‍മാണം അനുമതി ലഭിച്ചാലും വൈകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."