കിഴക്കന്‍ പേരാമ്പ്രയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ കിഴക്കന്‍ പേരാമ്പ്ര ആശാരി കണ്ടി -കനാല്‍മുക്ക് ഭാഗത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്.
കളരിക്കണ്ടി മീത്തല്‍ ബാലന്റെ വീടിനുനേരെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബോംബെറിഞ്ഞത്. ബോംബെറിയുന്ന സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ അപകടം ഒഴിവായി.
പെരുവണ്ണാമൂഴി പൊലിസും നാദാപുരത്ത് നിന്നുള്ള ബോംബ് സ്ക്വാഡും പരിശോധന നടത്തി. രണ്ടാഴ്ച മുന്‍പ് വീട്ടുമുറ്റത്തുനിന്ന് പൊട്ടാത്ത നിലയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തിയിരുന്നു.
ഒരു മാസമായി ഈ പ്രദേശത്ത് സി.പി.എം-ബി.ജെ.പി.സംഘര്‍ഷം രൂക്ഷമാണ്. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സമാധാനയോഗം വിളിച്ചെങ്കിലും ബി.ജെ.പി പങ്കെടുത്തിരുന്നില്ല.
പൊലിസിന്റെ തികഞ്ഞ അലംഭാവവും നിഷ്ക്രിയത്വവുമാണു കാര്യങ്ങള്‍ വഷളാകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മേഖലയില്‍ സമാധാനം പുലര്‍ത്തുന്നതിനു പൊലിസ് നടപടി സ്വീകരിക്കണമെന്നു കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസന്‍കുട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."