HOME
DETAILS
MAL
കാസര്‍കോട് കൊവിഡ്-19 ബാധിതരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും: സഹപാഠികള്‍ നിരീക്ഷണത്തില്‍
backup
March 28 2020 | 05:03 AM
കാസര്‍കോട്: ജില്ലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചതില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിയോടൊപ്പം പരീക്ഷയെഴുതിയ മറ്റു വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന്ആ രോഗ്യവകുപ്പ് നിര്‍ദേശിച്ചു.
കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്പ്പെപ്പെട്ടതാണ് രോഗബാധയ്ക്ക് കാരണം. വ്യാഴാഴ്ച മൂന്നു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ദുബായില്‍ നിന്നെത്തിയ കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ പിതാവും ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ 34 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."