HOME
DETAILS

മലപ്പുറം ഉപതെരഞ്ഞെടുപ്പും മത്സരിക്കാന്‍ മത്സരിക്കുന്ന ഇടതുപക്ഷവും

  
backup
March 30 2017 | 00:03 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d-15

 

545 അംഗ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു സീറ്റിനെന്തു പ്രാധാന്യമെന്നൊരു ലഘുവിചാരം സ്വാഭാവികം. ഭാരതത്തിന്റെ പടിഞ്ഞാറു ചാഞ്ഞുകിടക്കുന്ന കേരളം ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവലാളുകളായി നിലകൊള്ളുന്നതു ചരിത്ര പാഠം. അന്തമാനിലെ മതനിരപേക്ഷ വിശ്വാസികളും ലക്ഷദ്വീപുകളിലെ മതന്യൂനപക്ഷങ്ങളും അങ്ങനെ എല്ലായിടത്തും പരക്കെ സമാധാനമാഗ്രഹിക്കുന്നവരും കേരളത്തിലെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ തിളക്കമാര്‍ന്ന വിജയം പ്രതീക്ഷാപൂര്‍വം പ്രാര്‍ഥനയോടെ കാത്തുനില്‍ക്കാറുണ്ട്. ഇതൊരു വേറിട്ട യാഥാര്‍ഥ്യമാണ്.
പോക്കര്‍ സാഹിബിന്റെ കാലംതൊട്ട് ഇസ്മായില്‍ സാഹിബിലൂടെ സേട്ടു സാഹിബ്, ബനാത്ത്‌വാല, ഇ. അഹമ്മദില്‍ എത്തിനിന്ന അംഗങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിയ മൗലികാവകാശ സംരക്ഷണത്തിനു നിലകൊണ്ടവരാണ്.'ശരീഅത്ത്' അതൊരു ചര്‍ച്ചാവിഷയമാക്കി കുത്തിനോവിക്കാനും, നിഷ്‌കാസനം ചെയ്യാനും പലപ്പോഴും നടത്തിയ ബോധപൂര്‍വ നീക്കം തടഞ്ഞ ഏക പാര്‍ട്ടി അംഗങ്ങള്‍ ലീഗിന്റേതാണ്. മതേതര പരിസരത്ത് ഉറച്ചുനിന്നു മതന്യൂനപക്ഷ, പിന്നാക്കവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രയത്‌നിച്ചുവെന്നതും മുസ്‌ലിംലീഗിന്റെ നേട്ടമാണ്.
വടക്കേ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇപ്പോഴുമനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയും നേതൃദാരിദ്ര്യവും അവരുടെ അധമാവസ്ഥയ്ക്ക് ആക്കംകൂട്ടുന്ന ഘടകങ്ങളാണ്. പലകുറി വാര്‍ത്തയായ യു.പി തെരഞ്ഞെടുപ്പു ഫലത്തില്‍പോലും മുസ്‌ലിംകളുടെ ജനാധിപത്യബോധത്തിന്റെ പോരായ്മ പ്രകടമാണ്. കേരളത്തില്‍ ബി.ജെ.പി അവരുടെ വോട്ട് ഷെയര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പിറകിലല്ല. ഈ വര്‍ധനവിന്റെ ദാതാക്കള്‍ മൃദുഹിന്ദുത്വമെന്ന രാഷ്ട്രീയാസുഖം ബാധിച്ചവരാണ്. ഇന്ത്യയുടെ ഉള്‍ക്കാമ്പു തിരിച്ചറിയാത്തവരാണിവര്‍. മതവും സംസ്‌കാരങ്ങളും സമഞ്ജസമായി സമ്മേളിക്കുന്ന ഭാരതത്തിന്റെ സൗന്ദര്യം ബോധ്യമാകാത്ത രാഷ്ട്രീയമാണു ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്നത്.
കേരളത്തിലെ മതനിരപേക്ഷ മനസ്സ് പാകപ്പെടുത്തിയതില്‍ മുസ്‌ലിംലീഗിനു മികച്ച പങ്കുണ്ട്. കഴിഞ്ഞ 37 വര്‍ഷങ്ങള്‍ പല ഘട്ടത്തിലായി വിവിധ മുന്നണികളില്‍ മുസ്‌ലിം ലീഗ് അധികാരത്തിലുണ്ടായിരുന്നു. ഒരു വാക്കുകൊണ്ടല്ല ഒരു നോക്കുകൊണ്ടു ഏതെങ്കിലും വിശ്വാസസംഹിതയെയോ മതത്തെയോ ജാതിയെയോ ലീഗ് അലോസരപ്പെടുത്തിയിട്ടില്ല. എന്നുമാത്രമല്ല, രാജനൈതികത വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയിട്ടുമുണ്ട്.
കാലടി സംസ്‌കൃത സര്‍വകലാശാല ഏറ്റവും മികച്ച ഉദാഹരണം. അറബിക് സര്‍വകലാശാലയെന്ന ചിന്തയ്ക്കുമുമ്പ് സംസ്‌കൃതസര്‍വകലാശാല യാഥാര്‍ഥ്യമാക്കിയതു ലീഗാണ്. ശബരിമല വികസനത്തില്‍ ലീഗിന്റെ ഭരണകാലം മറികടക്കാന്‍ ഒരു അധികാരിക്കും കഴിഞ്ഞിട്ടില്ല. രാജപാതകള്‍ ഉള്‍പ്പെടെയുള്ള യാത്രാസൗകര്യങ്ങള്‍, വിദ്യാഭ്യാസവിപ്ലവങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള അധികാരകൈമാറ്റം എന്നിവയൊക്കെ മുസ്‌ലിം ലീഗിന്റെ സംഭാവനകളില്‍ പ്രധാനപ്പെട്ടവയാണ്.
ഇ.അഹമ്മദ് വിശ്വപൗരനായി ഉയര്‍ന്നു. ഇന്ത്യയുടെ മുഖമായി 10 പ്രാവശ്യം ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചു. ഫലസ്തീനുള്‍പ്പെടെ പീഡിതരുടെ പക്ഷത്ത് ഇന്ത്യന്‍ മനസ്സുണ്ടെന്നു ലോകമറിഞ്ഞത് ഇ.അഹമ്മദിലൂടെയാണ്. ഭാരതത്തിന് ഈ മഹാനായ പുത്രനെ സംഭാവന ചെയ്തതു കേരളവും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗുമാണ്.
മലപ്പുറത്തെ മതേതരവോട്ടുകളില്‍ ചെറുവിള്ളല്‍പോലുമുണ്ടാകാതെ സൂക്ഷിക്കാന്‍ നല്ല കരുതല്‍ അനിവാര്യമാണ്. ഇന്ത്യന്‍ രാഷ്ട്രീയചിന്തകളെ നിയന്ത്രിക്കാനും തിരുത്താനും മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഉപകാരപ്പെടണം. വര്‍ഗീയശക്തികളെ പാഠം പഠിപ്പിക്കുന്നതോടൊപ്പം അത്തരം ശക്തികള്‍ക്കു പരോക്ഷസഹായം ചെയ്യുന്ന ഘടകങ്ങളെയും തിരുത്തണം. 2019 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഏതുവിധം സമീപിക്കണമെന്നു പഠിപ്പിക്കുന്ന നിലപാടാണ് ഉയര്‍ന്നുവരേണ്ടത്. മതേതരവോട്ടുകള്‍ ഏകീകരിച്ചാല്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിയമാനുസൃത പ്രതിപക്ഷംപോലുമാവാനാവില്ലെന്ന സന്ദേശം വടക്കെ ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കു നല്‍കുന്നതാവണം മലപ്പുറം തെരെഞ്ഞെടുപ്പു ഫലം.
ചെറുപാര്‍ട്ടികളും ശക്തികളും ചേര്‍ന്നു മതേതരചേരിക്കു പരുക്കുകളേല്‍ക്കുന്ന സ്ഥിരം അവസ്ഥ ഇനി ഭാരതത്തില്‍ വിനാശകാലം സൃഷ്ടിക്കാന്‍ ഇടയാകും. അതുകൂടിയാണു മലപ്പുറം തിരുത്തേണ്ടത്. മുറിവേറ്റ ഇന്ത്യന്‍ ജനാധിപത്യവും ഭയാശങ്കയിലകപ്പെട്ട ദലിത്, പിന്നാക്ക, മതന്യൂനപക്ഷങ്ങളും മലപ്പുറം ഉപതെരഞ്ഞെടുപ്പു വലിയ പ്രതീക്ഷയോടെയാണു കാത്തുനില്‍ക്കുന്നത്. ഭാരതത്തിന്റെ യശസ്സുയര്‍ത്താനും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തുന്ന അവസരസമത്വവും നൈതികതയും പരിരക്ഷിക്കാനും ഇക്കാലമത്രയും പടനയിച്ചവരില്‍ പ്രധാനികള്‍ ഏറനാടിന്റെ പ്രതിനിധികളാണെന്ന ചരിത്രം ആവര്‍ത്തിക്കണം.
മത്സരിക്കാന്‍ മത്സരിക്കുന്ന ഇടതുപക്ഷവും ചിലതു തിരിച്ചറിയണം. അവര്‍ക്കിടമില്ലാത്തൊരിടം ദുരുപയോഗം ചെയ്യരുത്. ഇന്ത്യന്‍ പാര്‍ലമെന്റിനു പി.കെ കുഞ്ഞാലിക്കുട്ടി അലങ്കാരം മാത്രമല്ല, അനിവാര്യതകൂടിയാണെന്ന് ആര്‍ക്കാണറിയാത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago