ഹോട്ടല്‍ മാനേജ്‌മെന്റ്; പൊതു പ്രവേശന പരീക്ഷ ഏപ്രില്‍ 29ന്
ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷനില്‍ മൂന്നു വര്‍ഷത്തെ ബി.എസ്‌സി ബിരുദ പഠനത്തിനായി ദേശീയതലത്തില്‍ നടക്കുന്ന പൊതു പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കാം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ഇപ്പോള്‍ 12ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ പരീക്ഷ ജയിച്ചതിന്റെ സാക്ഷ്യപത്രം സെപ്റ്റംബര്‍ 30നകം ഹാജരാക്കണം.
അപേക്ഷകര്‍ക്ക് 2017 ജൂലൈ ഒന്നിന് 22 വയസ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. കേരളത്തിലെ നാലു സ്ഥാപനങ്ങളുള്‍പ്പെടെ രാജ്യത്തെ 51 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് ഈ പരീക്ഷ വഴിയാണ് പ്രവേശനം. ജെ.ഇ.ഇ 2017 എന്ന പേരില്‍ നടത്തുന്ന പരീക്ഷയെക്കുറിച്ച് അറിയാനും അപേക്ഷിക്കാനും സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 800 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാര്‍ക്കും അംഗപരിമിതിയുള്ളവര്‍ക്കും 400 രൂപ.
ഏപ്രില്‍ 29ന് 2.30 മുതല്‍ 5.30 വരെയാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712480283, 9447332406.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."