HOME
DETAILS

ഇന്‍ക്വസ്റ്റിനായി പോയ എസ്.ഐ ഉള്‍പ്പെടെയുള്ളവരെ കര്‍ണാടക പൊലിസ് തടഞ്ഞുവച്ചു

  
backup
March 30, 2020 | 3:54 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%af-%e0%b4%8e%e0%b4%b8
 
കുമ്പള( കാസര്‍കോട് ): ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട എസ്.ഐ. അടക്കമുള്ള  സംഘത്തെ കര്‍ണാടക പൊലിസ് അതിര്‍ത്തിയില്‍ തടഞ്ഞു വച്ചു. വാഹനപകടത്തില്‍ പരുക്കേറ്റ്  ചികിത്സയിലിരിക്കെ മംഗളൂരു ദേര്‍ലകട്ട ആശുപത്രിയില്‍ വച്ച് മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായാണ്  എസ്.ഐയും സംഘവും കഴിഞ്ഞ ദിവസം മംഗളൂരുവിലേക്ക് പുറപ്പെട്ടത്. 
കേരള കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ കര്‍ണാടക പൊലിസ് സംഘത്തെ പോകാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയായിരുന്നു.  വാഹനപകടത്തില്‍ പരുക്കേറ്റ  മംഗല്‍പ്പാടി ഷിറിയ ഓണന്തയിലെ മുഹമ്മദ് മൗലവിയെ രണ്ടു മാസം മുന്‍പാണ് മംഗളൂരു ദേര്‍ല കട്ട മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  അപകടത്തില്‍ കുമ്പള പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇയാള്‍ മരിച്ചത്. ഇതേ തുടര്‍ന്നാണ് 
 ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി  കുമ്പള സ്റ്റേഷനിലെ ഒരു എസ്.ഐയും ഒരു പൊലിസുകാരനും ബന്ധുക്കളുമടങ്ങുന്ന സംഘം  ദേര്‍ലകട്ട മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തിരിച്ചത്.രാവിലെ പത്തരയോടെ തലപ്പാടിയില്‍ എത്തിയ ഇവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ലോക്കല്‍ പൊലിസാണ് മറ്റൊരു സംസ്ഥാനത്തെ എസ്.ഐയോട് മോശമായി പെരുമാറുകയും മനുഷ്യത്വ രഹിതമായ രീതിയില്‍ സംസാരിക്കുകയും ചെയ്തത്.  കൂടെയുള്ളത് ബന്ധുക്കളാണെന്നും  മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങമെങ്കില്‍ ഞങ്ങള്‍ ആശുപത്രിയില്‍ ഉടന്‍  എത്തണമെന്നും എഫ്.ഐ.ആര്‍ കൈയിലുണ്ടെന്നും പൊലിസ്   ഒരുപാട് തവണപറഞ്ഞു നോക്കിയെങ്കിലും അവര്‍ക്കൊരു കൂസലുമുണ്ടായില്ല.  മരിച്ചുവെന്നതിന്റെ തെളിവ് വേണമെന്ന വാദത്തില്‍ കര്‍ണാടക പൊലിസ് ഉറച്ചു നിന്നു. രണ്ട് മണിക്കൂറിലേറെ അവിടെ കാത്തു നിന്ന സംഘം ഒടുവില്‍ കര്‍ണാടകയിലെ ഒരു ഉദ്യാഗസ്ഥനെ ബന്ധപ്പെട്ടതിനു ശേഷമാണ്  അതിര്‍ത്തി കടത്തി വിട്ടത്. പിന്നിട് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം വിട്ടു തരുന്ന കാര്യത്തിലും പൊലിസ് നിഷ്‌ക്രിയത്വമാണ് കാട്ടിയത്. തുടര്‍ന്ന്  മരിച്ചയാളുടെ സഹോദരനും പൊതു പ്രവര്‍ത്തകനുമായ കെ.എം. അബ്ബാസ് ഓണന്ത മെഡിക്കല്‍ കോളജ് മേധാവികളെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ എളുപ്പം  പൂര്‍ത്തീകരിച്ചത്.
 മൃതദേഹം നാട്ടിലെത്തിക്കാനുള്ള  ആംബുലന്‍സ്   തലപ്പാടിക്കപ്പുറം പോകരുതെന്ന് മംഗളൂരു പൊലിസ്  നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് തലപ്പാടിയില്‍ നിന്ന് കേരളത്തിലെ മറ്റൊരു ആംബുലന്‍സില്‍ കയറ്റിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹത്തോടും രോഗികളോടും അനാദരവ് കാട്ടുന്ന കര്‍ണാടക പൊലിസിന്റെ ക്രൂരതക്കെതിരേ പ്രതിഷേധവും ശക്തമാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  a day ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  a day ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  a day ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  a day ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  a day ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  a day ago
No Image

ചാറ്റ് ജി.പി.ടി വഴി ചോദ്യപേപ്പർ; കാലിക്കറ്റിൽ വെട്ടിലായത് വിദ്യാർഥികൾ; സിലബസ് ഘടന പരിഗണിക്കുന്നില്ലെന്ന് പരാതി

Kerala
  •  a day ago
No Image

ജമ്മു മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മുസ്ലിംകള്‍; പ്രവേശനത്തിനെതിരേ ഗവര്‍ണറെ കണ്ട് ബി.ജെ.പി

National
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം

Kerala
  •  a day ago