HOME
DETAILS

 MAL
നാട്ടിലേക്ക് ബസുണ്ടെന്ന് വ്യാജ പ്രചാരണം; അതിഥി തൊഴിലാളികളില്‍ കൂട്ടത്തോടെ തയാറെടുപ്പ്
backup
March 30, 2020 | 3:55 AM
കോഴിക്കോട്: ഡല്‍ഹിയില്‍നിന്നു കൂട്ടപ്പലായനം നടത്തുന്ന തൊഴിലാളികളെ കൊണ്ടു പോകാന്‍ യു.പി മുഖ്യന്ത്രി യോഗി ആദിത്യനാഥ് ബസുകള്‍ ഏര്‍പ്പെടുത്തിയെന്ന പ്രഖ്യാപനം പോലെ കേരളത്തിലും സൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജ പ്രചാരണം. ഇതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ തങ്ങളുടെ മേസ്തിരിമാരെയും തൊഴില്‍ സ്ഥാപനങ്ങളുടെ ഉടമകളെയും നിരന്തരം ബന്ധപ്പെട്ടു തുടങ്ങി. 
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥയല്ല കേരളത്തിലുള്ളതെങ്കിലും നാട്ടിലേക്ക് പോകാന്‍ ആഗ്രഹിച്ച് ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ കഴിയുന്നത്. അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ജാഗ്രതയിലാണെങ്കിലും ജോലിയില്ലാതെ വിവിധ സങ്കേതങ്ങളില്‍ കഴിയുന്ന ഇവര്‍ ഏതെങ്കിലും തരത്തില്‍ സ്വന്തം നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുകയാണ്. 
യു.പി മുഖ്യമന്ത്രി ഡല്‍ഹിയില്‍ ബസ് ഏര്‍പ്പെടുത്തിയെന്ന പ്രചാരണം വന്നതോടെ ആയിരക്കണക്കിന് ആളുകളാണ് അവിടെ തെരുവില്‍ ഇറങ്ങിയത്. കൊവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്ന രീതിയിലാണ് സംഭവങ്ങള്‍. ഡല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികളാണ് തങ്ങളുടെ ദുരിതങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ കുടുംബങ്ങളോടൊപ്പം തെരുവിലെത്തിയത്. 
എന്നാല്‍ ഇവരെയെല്ലാം കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ എത്തിയതുമില്ല. ഇവിടങ്ങളില്‍നിന്നു വിവരം ലഭിച്ചതോടെയാണ് കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ഇത്തരം വാര്‍ത്തകള്‍ പരന്നത്.
യു.പിക്ക് അടുത്ത സംസ്ഥാനമായ ഡല്‍ഹിയിലേക്കാണ് ബസ് അയച്ചതെന്നും അതില്‍ തന്നെ കുറഞ്ഞ ബസുകളേ അയച്ചിട്ടുള്ളൂവെന്നും കേരളം പോലെ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരേയുള്ള ഇവിടേക്ക് ബസ് അയക്കില്ലെന്നുമൊക്കെയുള്ള സന്ദേശം ഹിന്ദിയില്‍ എഴുതി ഇവര്‍ക്കെല്ലാം അയയ്ക്കുകയാണ് ചില ഉടമകള്‍. 
പല കെട്ടിടങ്ങളിലും സമൂഹമായി ജീവിക്കുന്ന അതിഥി തൊഴിലാളികള്‍ തൊഴിലില്ലാതാവുകയും പുറത്തിറങ്ങാന്‍ പറ്റാതാവുകയും ചെയ്തതോടെ കടുത്ത മാനസിക, ശാരീരിക പിരിമുറുക്കത്തിലാണുള്ളത്. 
തമിഴ്നാട് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ റെയില്‍ പാളം വഴിയും മറ്റും കാല് നടയായി നാട്ടിലേക്ക് പുറപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 8 days ago
'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്
Kerala
• 8 days ago
കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം
Kerala
• 8 days ago
ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി
National
• 8 days ago
രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു
Kerala
• 8 days ago
ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ
Cricket
• 8 days ago
'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന് അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു
International
• 8 days ago
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി
Kerala
• 8 days ago
അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം
Cricket
• 8 days ago
പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്ട്രോള് റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍
Kerala
• 8 days ago
എന്‍.എം വിജയന് ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു
Kerala
• 8 days ago
അഡലെയ്ഡിലും അടിപതറി; കോഹ്ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം
Cricket
• 8 days ago
ഓസ്ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ
Cricket
• 8 days ago
അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍
uae
• 8 days ago
ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം
Kerala
• 8 days ago
വഖ്ഫ് സ്വത്ത് രജിസ്ട്രേഷന്: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും
Kerala
• 8 days ago
ബഹ്റൈനില്‍ മാരക ഫ്ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം
bahrain
• 8 days ago
ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി
National
• 8 days ago
ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ
Kerala
• 8 days ago
മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്
Kerala
• 8 days ago
ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത
Environment
• 8 days ago

