കേന്ദ്രസര്‍ക്കാരും കര്‍ണാടക സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണം: അതിര്‍ത്തി വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി
തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച കര്‍ണാടകയുടെ നടപടിക്കെതിരേ കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യ ജീവന്‍ പൊലിയുന്ന സാഹചര്യമുണ്ടാകരുതെന്ന് കേരള ഹൈക്കോടതി ചുണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരും കര്‍ണാടക സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.കാസര്‍കോട് ജില്ലയിലെ സംസ്ഥാന അതിര്‍ത്തിയിലെ റോഡുകള്‍ കര്‍ണാടക മണ്ണിട്ട് അടച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്
അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കേരളം ഹൈക്കോടതിയില്‍ വാദിച്ചു.രാജ്യത്തെ ദേശീയപാതകളെല്ലാം ദേശീയപാതാ അതോറിറ്റിയുടെ അധികാരപരിധിയിലാണ് വരുന്നത് എന്നിരിക്കേ അന്യായമായി കര്‍ണാടകം ദേശീയപാത അടച്ചത് അംഗീകരിക്കാനാവില്ലെന്ന് ഹെക്കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."