HOME
DETAILS

നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  
backup
July 02 2016 | 07:07 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95


തിരുവനന്തപുരം: നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാ
കുന്നു.
തുടര്‍ച്ചയായല്ലെങ്കിലും ഇടയ്‌ക്കോടിയെത്തുന്ന കനത്ത മഴയില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ അവതാളത്തിലാകുന്നത് തുടര്‍ക്കഥയാവുകയാണ്. സ്‌കൂള്‍ പരിസരങ്ങളിലാണ് ഏറ്റവും അധികം തിരക്ക്. രാവിലെയും വൈകുന്നരവും നഗരം മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കിലാകുന്നത്. തിരക്കേറിയ പല റോഡുകളിലും ട്രാഫിക് പൊലിസുകാരുമില്ല. പല സ്ഥലങ്ങളിലും സന്ധ്യയായാല്‍ പിന്നെ സിഗ്നല്‍ പ്രവര്‍ത്തിക്കില്ല.
ഒരിടവേളയ്ക്കു ശേഷം സെക്രട്ടേറിയറ്റ് പരിസരവും തിരക്കിലമര്‍ന്നു കഴിഞ്ഞു. ദിനംപ്രതി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും സെക്രട്ടേറിയേറ്റിനു മുന്നില്‍ അഴിയാക്കുരുക്കാണ് സൃഷ്ടിക്കുന്നത്. കിഴക്കേ കോട്ടയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇവിടെയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നത് പതിവാണ്. പുതിയ ബസ് സ്റ്റാന്റ് നിര്‍മിച്ചെങ്കിലും ബസുകളധികവും ഇപ്പോഴും നടുറോഡിലാണ് നിര്‍ത്തുന്നത്.
അനധികൃത പാര്‍ക്കിങിനെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും നഗരത്തില്‍ പലയിടത്തും ഫുട്പാത്ത് കൈയേറിയുളള വാഹന പാര്‍ക്കിങ് തുടരുകയാണ്. അടുത്തിടെ പിഎസ്‌സി ആസ്ഥാനത്ത് പൊലിസ് വാഹനം ഫുഡ്പാത്തില്‍ പാര്‍ക്ക് ചെയ്തത് വാര്‍ത്തയായിരുന്നു.
മഴക്കാലമായതോടെ റോഡിന്റെ സ്ഥിതിയും മോശമായി. പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. മഴക്കാലമായാല്‍ റോഡേത്, കുഴിയേത് എന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണ്. അനൗചിത്യമായി ചില സ്ഥലങ്ങളില്‍ കലുങ്ക് പണി നടക്കുന്നതും വാഹന സഞ്ചാരം തടസ്സപ്പെടുത്തിയിട്ടുണ്ട്. ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗരത്തിലെ മിക്ക റോഡുകളും പൊളിച്ചിരുന്നു. ഓടകളുടെ നിര്‍മ്മാണത്തിനും മറ്റുമായി പൊളിച്ച ഈ റോഡിലെ കുഴികളൊന്നും ഇതുവരെ നന്നാക്കിയിട്ടില്ല. പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നതിന്റെ പേരില്‍ അടിക്കടി റോഡ് വെട്ടിപ്പൊളിക്കുന്നതിനാല്‍ കുഴികള്‍ക്ക് ഒരു ക്ഷാമവുമില്ല. മഴക്കാലമായതിനാല്‍ കുഴികള്‍ തിരിച്ചറിയാതെ അതില്‍ വീഴുന്നവരും കുറവല്ല.
നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമഗ്ര പദ്ധതിക്കു രൂപം നല്‍കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. വിദ്യാലയ പരിസരങ്ങള്‍ അപകടരഹിതമേഖലയാക്കാന്‍ രാവിലെയും വൈകിട്ടും ഒരുമണിക്കൂര്‍ സമീപമുള്ള റോഡുകള്‍ വണ്‍വേയാക്കുന്നത് , പാളയത്തെ ബസ് സ്റ്റാന്‍ഡ് വിജെടി ഹാളിന് എതിര്‍വശത്ത് മാറ്റുന്നത്, ചാലയില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം, നഗരത്തിലെ സിഗ്‌നല്‍ സംവിധാനങ്ങള്‍ രാവിലെ ആറുമണിമുതല്‍ പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതൊക്കെ എന്നു നടപ്പാകുമെന്ന് കാത്തിരിക്കുകയാണ് ് നഗരവാസികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  10 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  23 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  31 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago