HOME
DETAILS

ജന്‍ധന്‍ യോജന: ആദ്യഗഡുവായ 500 രൂപ നാളെ മുതല്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും

  
backup
April 02, 2020 | 1:53 PM

jandhan-account-5o-rupees-deposit-tomorrow-ownwords

ന്യൂഡല്‍ഹി: വനിതാ ജന്‍ധന്‍ യോജന ഗുണഭോക്താക്കള്‍ക്കുള്ള പ്രതിമാസ 500 രൂപയുടെ ആദ്യദഗഡു നാളെ മുതല്‍ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി മൂന്ന് മാസത്തേക്ക് വനിതാ ജന്‍ധന്‍ യോജന ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ പ്രതിമാസം 500 രൂപ വീതം നിക്ഷേപിക്കുമെന്ന് നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

അതേ സമയം സാമൂഹിക അകലം പാലിക്കുന്നതിനായി പണം പിന്‍വലിക്കുന്നതിനുമായി ഒരു 'ഷെഡ്യൂള്‍' ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പുറത്തുവിട്ടു.അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നത് 0,1 ആണെങ്കില്‍ ഏപ്രില്‍ മൂന്നാം തീയതി പിന്‍വലിക്കാം.

അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നത് 2,3 ആണെങ്കില്‍ ഏപ്രില്‍ നാലിന് പണം പിന്‍വലിക്കാം.അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നത് 4,5 ആണെങ്കില്‍ ഏപ്രില്‍ ഏഴാം തീയതിയും 6 അല്ലെങ്കില്‍ 7 തുടങ്ങിയ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ എട്ടാം തീയതിയും 8 അല്ലെങ്കില്‍ 9 തുടങ്ങിയ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്‍പതാം തീയതി പണം പിന്‍വലിച്ച് ഉപയോഗിക്കാം. ഏപ്രില്‍ ഒന്‍പതിന് ശേഷം ഏത് ബാങ്ക് പ്രവര്‍ത്തി ദിവസവും ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് യാതൊരു നിരക്കും ഈടാക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago