HOME
DETAILS

ഇസ്‌ലാമികവിരുദ്ധ നിലപാടുമായി പോപുലര്‍ ഫ്രണ്ട് നേതാവ്

  
backup
June 03, 2018 | 10:58 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f



കോഴിക്കോട്: കടുത്ത ഇസ്‌ലാമിക വിരുദ്ധ നിലപാടുമായി പോപുലര്‍ ഫ്രണ്ട് ദേശീയ കമ്മിറ്റി ഭാരവാഹിയും തേജസ് പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ പി. കോയ രംഗത്ത്. ഇസ്‌ലാമികമായി അംഗീകരിക്കപ്പെട്ട ആത്മീയ ചികിത്സകളെ നിരാകരിച്ചും അപഹസിച്ചുമാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്.
നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ണമായും അംഗീകരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം ആത്മീയ ചികിത്സയായ പ്രാര്‍ഥനകളും മന്ത്രങ്ങളും ചൊല്ലണമെന്ന് ചില മതപണ്ഡിതന്മാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു മറുപടിയായി എഴുതിയ കുറിപ്പിലാണ് പ്രാമാണികമായി അംഗീകരിക്കപ്പെട്ട ഖുര്‍ആന്‍ പാരായണം പോലുള്ള ആരാധനകളെ നിരാകരിച്ചു കോയ രംഗത്തു വന്നിരിക്കുന്നത്. ആത്മീയ ചികിത്സകള്‍ വൈറസിനേക്കാള്‍ മാരകം എന്ന പേരില്‍ എഴുതിയ കുറിപ്പില്‍ മങ്കൂസ് മൗലിദ്, യാസീന്‍ പരായണം, മുഹ്‌യിദ്ദീന്‍ ശൈഖിനോട് സഹായം തേടുക എന്നിവ നിപായെക്കാള്‍ മാരകമാണെന്നാണ് മുന്‍ സിമി നേതാവുകൂടിയായ കോയ പറയുന്നത്. മാരക പകര്‍ച്ച വ്യാധികള്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദും രചിച്ച മങ്കൂസ് മൗലിദ് പാരയണമെന്ന ആത്മീയ ചികിത്സയുടെ കൂടി സഹായത്തോടെ സുഖപ്പെട്ടുവെന്ന ആധികാരികമായ ചരിത്രത്തെ പോലും കോയ നിഷേധിക്കുന്നുണ്ട്.
കറുത്ത മരണമെന്ന പേരില്‍ കുപ്രസിദ്ധമായ, യൂറോപ്പില്‍ ദശലക്ഷക്കണക്കിനാളുകള്‍ പ്ലേഗ് ബാധിച്ചു മരിച്ചപ്പോള്‍ മൗലിദ് എന്ന പ്രതിരോധ മരുന്ന് അന്ന് യൂറോപ്പിലെത്തിച്ചിരുന്നുവെങ്കില്‍ ആളുകളെ രക്ഷപ്പെടുത്താമായിരുന്നുവെന്ന പരിഹാസവും കുറിപ്പിലുണ്ട്. നിപാ ബാധിച്ചു മരിച്ച പേരാമ്പ്ര സ്വദേശിയുടെ മയ്യിത്ത് കണ്ണംപറമ്പില്‍ ഖബറടക്കിയപ്പോള്‍ മയ്യിത്ത് നിസ്‌കാരത്തിനു നേതൃത്വം നല്‍കിയ പണ്ഡിതന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം നിശ്ചിത അകലം പാലിച്ചായിരുന്നു നിസ്‌കരിച്ചിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് വളരെ അകലെ നിന്നു നേതാവിന്റെ അനുയായികള്‍ മൊയ്തീന്‍ ശൈഖിനെ വിളിക്കുന്ന തിരക്കിലാവാനാണ് സാധ്യതയെന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തെ കോളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയ മാനിഫെസ്റ്റോ ആയി വിലയിരുത്തുകയും അതു ആഘോഷിക്കുകയും ചെയ്യുന്നവര്‍ അതേ രചയിതാവിന്റെ മറ്റൊരു രചനയായ മങ്കൂസ് മൗലിദിനെ നിരാകരിക്കുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫാസിസം കടുത്ത ഭീഷണിയായി വരുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ പരസ്പരം തര്‍ക്കിക്കുകയല്ല വേണ്ടതെന്നു പറയുന്ന സംഘടനയുടെ ബൗദ്ധിക നേതാവ് തന്നെ ഇസ്‌ലാമിക വിരുദ്ധമായ അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണിപ്പോള്‍. ഇതിനു മുന്‍പും പോപുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് സുന്നി വിരുദ്ധമായ നിലപാടുകളുണ്ടായിട്ടുണ്ട്.
ഇസ്‌ലാമിന്റെ പേരില്‍ വഹാബികള്‍ ചെയ്തുകൂട്ടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര ജൂറിമാരുടെ സമ്മേളനത്തില്‍ രാംജഠ്്മലാനി പ്രഭാഷണം നടത്തിയതില്‍ പ്രതിഷേധിച്ച് സഊദി അംബാസഡര്‍ വേദിയില്‍നിന്ന് ഇറങ്ങിപ്പോന്നിരുന്നു. 2009 നവംബറിലായിരുന്നു സംഭവം.
അന്ന് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനെ പ്രകീര്‍ത്തിച്ച് കൊണ്ടും വഹാബിസത്തെ ന്യായീകരിച്ചുകൊണ്ടും എന്‍.ഡി.എഫ് മുഖപത്രം മുഖപ്രസംഗമെഴുതിയിരുന്നു. വെള്ളക്കുപ്പായവും വെള്ളത്തുണിയും വെള്ളത്തലപ്പാവും ധരിച്ചു വരുന്നവര്‍ യഥാര്‍ഥ ഇസ്‌ലാമിന്റെ ആളുകളെല്ലെന്ന് സുന്നീപണ്ഡിതന്മാരെ പരാമര്‍ശിച്ച് എ. സഈദും നേരത്തെ പറഞ്ഞിരുന്നു.
ഒരു മതസംഘടനയോടും ആഭിമുഖ്യമില്ലെന്നു പറയുമ്പോഴും ഇവര്‍ നടത്തുന്ന എല്ലാ പള്ളികളിലും മലയാളത്തിലുള്ള ഖുത്വുബയാണ് നടക്കുന്നത്. മഞ്ചേരിയിലെ ഗ്രീന്‍ വാലി കാംപസിലും കച്ചേരിപ്പടിയിലും മലയാള ഭാഷയിലാണ് ജുമുഅ ഖുത്വുബ നിര്‍വഹിക്കുന്നത്.
കൊയിലാണ്ടിയിലെ മുഹ്‌യിദ്ദീന്‍ പള്ളിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഖുത്വുബയും മലയാളത്തിലാണ്. ഇത്തരം സുന്നി വിരുദ്ധ നിലപാടു കാരണം നേരത്തെ തന്നെ സമസ്തയും എസ്.കെ.എസ്.എസ്.എഫും ഇവരെ എതിര്‍ത്തിരുന്നു. പി. കോയയുടെ കുറിപ്പിനെതിരേ അണികളില്‍ നിന്നും മറ്റു നേതാക്കളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ പി.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ തന്നെ അദ്ദേഹത്തെ തള്ളിക്കൊണ്ട് രംഗത്തു വന്നിരിക്കുകയാണ്.
ഏതെങ്കിലും വ്യക്തികളെയും വിഭാഗങ്ങളെയും കുറിച്ച് ആക്ഷേപഹാസ്യപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് സംഘടനയുടെ ശൈലിയല്ലെന്നാണ് ചെയര്‍മാന്‍ ഇ. അബൂബക്കര്‍ ഇറക്കിയ വിശദീകരണത്തില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധോലോക കുറ്റവാളി അൻമോൽ ബിഷ്‌ണോയിയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്‌റ്റ് രേഖപ്പെടുത്തി

crime
  •  a minute ago
No Image

രാജ്യതലസ്ഥാനം വീണ്ടും അതിരൂക്ഷമായ വായു മലിനീകരണ പിടിയിൽ; നിയന്ത്രണങ്ങൾ തുടരും

National
  •  20 minutes ago
No Image

റോഡ് സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്; 73 കാറുകളും 25 ബൈക്കുകളും കണ്ടുകെട്ടി

uae
  •  40 minutes ago
No Image

ബൈക്ക് അപകടത്തിൽ ചോരവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി

Kerala
  •  an hour ago
No Image

'രാഷ്ട്രീയ ഭേദമന്യേ ചേര്‍ത്തു നിര്‍ത്തിയവരാണ് നിങ്ങള്‍, എന്റെ അമ്മയെ പോലെയാണ് എനിക്കീ വാര്‍ഡ്' പൊട്ടിക്കരഞ്ഞ് യാത്രപറഞ്ഞ് കൗണ്‍സിലര്‍, വിതുമ്പി നാട് 

Kerala
  •  an hour ago
No Image

അടുത്ത രണ്ടു വർഷത്തിനുള്ളിൽ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് സർവിസ് പുനരാരംഭിക്കാൻ ഫ്ലൈദുബൈ

uae
  •  an hour ago
No Image

5 ലക്ഷം കൈക്കൂലി കേസ്: അഡീഷണൽ സെഷൻസ് ജഡ്ജി ഒളിവില്‍; 'ഇടനിലക്കാരൻ മാത്രമായിരുന്നു ഞാൻ', ഞെട്ടിക്കുന്ന മൊഴി നൽകി ക്ലാർക്ക്

crime
  •  an hour ago
No Image

കേരളത്തിലെ എസ്.ഐ.ആര്‍ നീട്ടില്ല; ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  an hour ago
No Image

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Kerala
  •  2 hours ago
No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  2 hours ago