HOME
DETAILS

കടുത്ത നടപടികളുമായി കുന്നംകുളം നഗരസഭ

  
backup
March 31, 2017 | 7:14 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

കുന്നംകുളം: താഴെത്തെ പാറയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യജലമൂറ്റല്‍ കേന്ദ്രം നഗരസഭ പിടിച്ചെടുത്തു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എ.കൗശികന്‍ ഐ.എ.എസിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
കുന്നംകുളം താഴത്തെപാറയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ 15 മീറ്റര്‍ ചുറ്റളവിലുള്ള മൂന്നു കുഴല്‍ക്കിണറുകളും വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിച്ച രണ്ടു ഇലക്ട്രിക്ക് മോട്ടോറുകളും ഒരു ഡീസല്‍ പമ്പ് സെറ്റും ഉള്‍പടേയുള്ള യന്ത്രസാമഗ്രികളാണ് നഗരസഭ പിടിച്ചെടുത്തത്. കുന്നംകുളം നഗരസഭയ്ക്കു കീഴില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് നടപ്പിലാക്കുന്നത്.
നഗരസഭ അധികൃതര്‍ സ്ഥലം തിട്ടപ്പെടുത്തി സീല്‍ ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് വെള്ളം ശേഖരിച്ചു കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാന്‍ നഗരസഭ സെക്രട്ടറിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. കുടിവെള്ള വിതരണം വഴി നഗരസഭയ്ക്കു ലഭിക്കുന്ന തുക കുന്നംകുളം നഗരസഭയുടെ കീഴില്‍ വരുന്ന വീടുകളില്‍ കിണര്‍ റീചാര്‍ജിങ്ങിനായി വിനിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ടാഴ്ച മുന്‍പാണ് നഗരസഭ പരിധിക്കുള്ളില്‍ യാതൊരു നിബന്ധനകളും പാലിക്കാതെ സ്വകാര്യവ്യക്തി ജലമൂറ്റല്‍ നടത്തിയിരുന്നത്. പരിസരപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നഗരസഭ നടത്തിയ അന്വേഷണത്തിലാണ് അനധികൃതമായി താഴത്തെപാറയില്‍ ജലമൂറ്റല്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് നഗരസഭയിലെ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുടിവെള്ളം നിറച്ച ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ പറമ്പിലെ കിണറിനോട് ചേര്‍ന്ന് മറ്റു മൂന്നു കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചു അതില്‍ നിന്നും കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കിണറ്റില്‍ നിന്ന് വെള്ളം ലോറികളില്‍ നിറച്ചാണ് വില്‍പന നടത്തിയിരുന്നത്. ഇവര്‍ കിണറില്‍ നിന്ന് വെള്ളമൂറ്റി വില്‍പന നടത്തുന്നതെന്നാണ് നാട്ടുകാരും കരുതിയിരുന്നത്. ദിനംപ്രതി പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇവിടെ നിന്നും വില്‍പനയ്ക്കായി കൊണ്ടുപോയിരുന്നത്. പ്രദേശത്തെ വലിയ ഹോട്ടലുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും 650 രൂപ നിരക്കിലാണ് വെള്ളം നല്‍കിയിരുന്നത്. ഗുരുവായൂരിലും മറ്റു സമീപപ്രദേശങ്ങളിലേക്കുമാണ് വെള്ളമൂറ്റി വില്‍പന നടത്തിയിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുടിവെള്ള വില്‍പനയ്ക്കാവശ്യമായ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സോ നഗരസഭയുടെ അനുവാദമോ ഭൂഗര്‍ഭജല വകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് വില്‍പന നടന്നുവന്നിരുന്നതെന്നു കണ്ടെത്തുകയായിരുന്നു.
ദുരന്തനിവാരണ ആക്ട് 2005 ലെ വകുപ്പിലെ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് ജലമൂറ്റല്‍ കേന്ദ്രം പിടിച്ചെടുക്കാന്‍ നഗരസഭയ്ക്കു കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വീട്ടുടമസ്ഥന്റെ സാധാരണജീവിതത്തെ ബാധിക്കാത്ത തരത്തിലും കുടുംബത്തിന്റെ ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളത്തിന്റെ ഉപയോഗത്തെ തടസപ്പെടുത്താത്ത രീതിയിലുമാണ് നഗരസഭ കേന്ദ്രം ഏറ്റെടുക്കുന്നത്. കേന്ദ്രത്തില്‍ നിന്നും ഭൂഗര്‍ഭജലം എടുക്കുന്നതിന് ആവശ്യമായിട്ടുള്ള വൈദ്യുതചാര്‍ജ്ജ് ഏറ്റെടുത്ത ദിവസം മുതല്‍ നഗരസഭ വഹിക്കും. കാലവര്‍ഷത്തിന്റെ ആരംഭം വരെയാണ് നഗരസഭയ്ക്കു ജലമൂറ്റല്‍ കേന്ദ്രത്തിന്റെ അവകാശമുള്ളത്. അനധികൃതമായി ജലം ഊറ്റിയെടുത്തതിനുള്ള പിഴ ഉള്‍പടെയുള്ള ശിക്ഷാനടപടികള്‍ ഉടമസ്ഥന് നേരെ സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  a month ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  a month ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  a month ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  a month ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  a month ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  a month ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  a month ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  a month ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  a month ago