മലയോരത്ത് പനിക്കാലം; ചികിത്സക്ക് സൗകര്യമില്ല
ശ്രീകണ്ഠപുരം: ഒട്ടേറെ പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ച മലയോര മേഖലയിലെ ശ്രീകണ്ഠപുരം ഭാഗങ്ങളില്‍ വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാതെ രോഗികള്‍ വലയുന്നു. കിലോമീറ്റര്‍ അകലെയുള്ള പയ്യാവൂര്‍, തളിപ്പറമ്പ്, പരിയാരം ആശുപത്രികളെയാണ് ഇവിടത്തുകാര്‍ ആശ്രയിക്കുന്നത്. ഈ ആശുപത്രികളില്‍ ദിനംപ്രതി ഒട്ടേറെപേരാണ് മലയോരത്തുനിന്ന് എത്തുന്നത്. പനി വ്യാപകമാവുന്ന സാഹചര്യത്തില്‍ ഇവിടത്തെ പി.എച്ച്.സികളില്‍ വേണ്ടത്ര സൗകര്യമില്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. കുടിയാന്മല, നടുവില്‍, കൂട്ടുമുഖം, ചെങ്ങളായി, ഇരിക്കൂര്‍, ഒടുവള്ളിത്തട്ട് സി.എച്ച്.സികളില്‍ പനി ക്ലിനിക് തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നിട്ട് മാസങ്ങളായി. പരിമിതമായ വാഹനസൗകര്യങ്ങളുള്ള പ്രദേശങ്ങളാണ് മലയോരത്ത് ഭൂരിഭാഗവും.
മഴ ശക്തമാവുന്നതോടെ രോഗികള്‍ ഇരട്ടിക്കുമെന്നുറപ്പാണ്. പ്രശ്നം പരിഹരിക്കാന്‍ മലയോരത്തെ സി.എച്ച്.സികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."