HOME
DETAILS
MAL
ഗവര്‍ണര്‍മാരുടെ ദ്വിദിന സംഗമത്തിന് രാഷ്ട്രപതി ഭവനില്‍ തുടക്കമായി
backup
June 04 2018 | 08:06 AM
ന്യൂഡല്‍ഹി: രാജ്യത്തെ ഗവര്‍ണര്‍മാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെ രണ്ടു ദിവസത്തെ സംഗമത്തിന് ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ തുടക്കമായി. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരും സംഗമത്തിലുണ്ട്.
49-ാമത്തെ സംഗമാണ് ഇപ്പോള്‍ നടക്കുന്നത്. രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന രണ്ടാമത്തെ സംഗമവും. 1949 ലാണ് ആദ്യത്തെ ഗവര്‍ണര്‍ സംഗമം നടന്നത്. ഗവര്‍ണര്‍ ജനറല്‍ സി രാജഗോപാലാചാരിയുടെ അധ്യക്ഷതയിലായിരുന്നു ആ യോഗം.
രാജ്യത്തെ വിവിധ ഭരണകാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരണങ്ങളും ചര്‍ച്ചകളും യോഗത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."