സഊദിയില്‍ മൂന്നു മാസത്തേക്ക് സൗജന്യമായി ഇഖാമ പുതുക്കിത്തുടങ്ങി
റിയാദ്: സഊദി ഭരണകൂടം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഇഖാമ ഇളവ് ലഭ്യമായി തുടങ്ങി. താമസ രേഖയായ ഇഖാമയുടെ കാലാവധി തീരുന്നവര്‍ക്കാണ് ഓട്ടോമാറ്റിക്കായി കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി കിട്ടിയത്. ആശ്രിതരുടെ ഇഖാമയും ഇങ്ങനെ നീട്ടി കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി മുതലാണ് ഇഖാമ കാലാവധി തീരുന്നവരുടെ ഇഖാമ പുതുക്കിയതായി സന്ദേശങ്ങള്‍ വന്നുതുടങ്ങിയത്. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമ സൗജന്യമായി നീട്ടി ലഭിക്കുന്നത്. നിലവില്‍ ഇഖാമ തുക അടച്ചവര്‍ക്കും മൂന്ന് മാസം അധികമായി കാലാവധി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മൂന്ന് മാസത്തെ തുക നഷ്ടമായിട്ടില്ല.
നാട്ടില്‍ അവധിക്കുപോയി കുടുങ്ങിയവരുടെയും റീ എന്‍ട്രി പുതുക്കി ലഭിച്ചിട്ടുണ്ട്. അതേസമയം ഇഖാമ സാധാരണപോലെ ഒരു വര്‍ഷത്തേക്ക് പുതുക്കുന്ന അവസരത്തില്‍ ലെവി അടക്കണം. എന്നാല്‍ മൂന്ന് മാസ കാലാവധിക്ക് ശേഷം മാത്രം ലെവി അടച്ചാല്‍ മതിയെന്നതും ആശ്രിതകര്‍ക്കും ഇളവ് ലഭിച്ചതും പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്. ഭൂരിഭാഗം പേര്‍ക്കും ഇതിനകം ഇത് സംബന്ധിച്ച എസ്.എം.എസ് ലഭിച്ചുകഴിഞ്ഞു.
അബ്ഷീര്‍ വഴി പരിശോധിച്ചാല്‍ ഇഖാമയുടെ പുതുക്കിയ കാലാവധി അറിയാനാകും. നിലവില്‍ എക്സിറ്റ് എന്‍ട്രി കരസ്ഥമാക്കിയവര്‍ക്കും ഇഖാമ കാലാവധി നീട്ടി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."