HOME
DETAILS

പള്ളികളിലെ മുദരിസ്, മുഅദ്ദിന്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് രണ്ട് വര്‍ഷം; കൊവിഡിനിടയിലും ആനുകൂല്യമില്ല

  
backup
April 06 2020 | 05:04 AM

pension-news-834912-2020
കൊണ്ടോട്ടി: സംസ്ഥാനത്തെ മുസ്‌ലിം പള്ളികളില്‍ ജോലി ചെയ്യുന്ന മുദരിസ്, മുഅദ്ദിന്‍ എന്നിവര്‍ക്ക് വഖ്ഫ് ബോര്‍ഡ് സാമൂഹ്യ ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയിരുന്ന മുല്ല -മുക്രി പെന്‍ഷന്‍ മുടങ്ങിയിട്ട് രണ്ട് വര്‍ഷം. 2018 മാര്‍ച്ചിലാണ് ഇവര്‍ക്ക് അവസാനമായി പെന്‍ഷന്‍  ലഭിച്ചത്.
  2017-18 വര്‍ഷത്തെ ബജറ്റില്‍ ഈയിനത്തില്‍ 1.32 കോടി നീക്കിവച്ചെങ്കിലും 42 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. 2018-19, 2019-20 വര്‍ഷങ്ങളില്‍  ഒന്നര കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല.  2019 ല്‍ പെന്‍ഷന്‍ തുക 1,000 രൂപയില്‍ നിന്ന് 1,200 രൂപയായി വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചുവെങ്കിലും അതിന്റെ ആനുകൂല്യവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളികള്‍ അടച്ചിട്ടതോടെ ഇവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പല  ക്ഷേമനിധികളും ആനുകൂല്യങ്ങളും പാക്കേജുകളും നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.എന്നാല്‍ കുറഞ്ഞ വേതനം മാത്രം വാങ്ങുന്ന ഇക്കൂട്ടര്‍ക്ക് ആനുകൂല്യങ്ങളോ പാക്കേജുകളോ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടില്ല. ജോലിയില്ലാതായതോടെ ഇവര്‍ക്ക്  ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവരുടെ മക്കളുടെ വിവാഹത്തിന് 10,000 രൂപയുടെ സാമ്പത്തിക സഹായം നേരത്തെ നല്‍കിയിരുന്നു. ഇതിന് വേണ്ടി ലഭിച്ച അപേക്ഷകളും കെട്ടിക്കിടക്കുകയാണ്.
   മുദരിസ്,മുഅദ്ദിന്‍ പെന്‍ഷന്‍ കുടിശ്ശിക നിലവിലെ പശ്ചാത്തലത്തില്‍ കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി ഇബ്രാഹിം എം.എല്‍.എ. ധനകാര്യ, ന്യൂനപക്ഷ ക്ഷേമ, വഖഫ് കാര്യ വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago