ദുബായില്‍ ആര്‍ക്കൊക്കെ പുറത്തിറങ്ങാം- അറിയേണ്ടതെല്ലാം
ദുബായ്: അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി 24 മണിക്കൂറും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദുബായില്‍. ഈ ദേശീയ അണുനശീകരണ പദ്ധതി കാലയളവില്‍ വിലക്ക് ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ റോഡുകളില്‍ പൊലിസുകാര്‍ക്കു പുറമെ പ്രത്യേക റഡാറുകളും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ചുമ്മാ പുറത്തിറങ്ങിയാല്‍ പിടിവീഴും. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ചില വിഭാഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ആര്‍ക്കൊക്കെ പുറത്തിറങ്ങാം
- അവശ്യവസ്തുക്കള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഒരാള്‍ക്കു മാത്രം പോകാം.
(വാങ്ങിയ സാധനങ്ങളുടെ ബില്‍ കയ്യില്‍ കരുതണം, ഇല്ലെങ്കില്‍ ഫൈന്‍ അടയ്‌ക്കേണ്ടി വരും) - ഫാര്‍മസി, സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടല്‍ പാഴ്‌സല്‍ സര്‍വീസ് ഉള്‍പ്പെടെ അവശ്യസേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍.
- പെട്രോള്‍- ഗ്യാസ് സ്റ്റേഷന്‍, ജലം, വൈദ്യുതി, ടെലി കമ്യണിക്കേഷന്‍ സേവനങ്ങള്‍, മാധ്യമരംഗം, വിമാനത്താവളം, കസ്റ്റംസ്, ഷിപ്പിങ്, സെക്യൂരിറ്റി എന്നീ മേഖലകളിലുള്ളവര്‍.
- നിര്‍മാണ ജോലികള്‍ നടത്തുന്നവര്‍ (നഗരസഭയുടെ പ്രത്യേക അനുമതി തേടണം).
- നഗര ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കൊവിഡ്-19 പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യമേഖലയിലെ അംഗങ്ങള്‍ക്കും പുറത്തിറങ്ങാം.
- ബാങ്ക്, മണി-എക്‌സ്‌ചേഞ്ച് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും രാവിലെ എട്ടിനും ഉച്ചക്ക് രണ്ടിനും ഇടയില്‍ ജോലി ആവശ്യത്തിന് പുറത്തിറങ്ങാം.
- മെയിന്റനന്‍സ് സേവനദാതാക്കള്‍
- പ്രവര്‍ത്തനാനുമതിയുള്ള ലോണ്‍ട്രി സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കും ഉച്ചക്ക് രണ്ടു വരെ ജോലിക്കായി പുറത്തിറങ്ങാം.
(ഇവരെല്ലാം അവരുടെ ഐ.ഡി പ്രൂഫുകള്‍ കയ്യില്‍ കരുതണം)
മാസ്‌കും കയ്യുറയും നിര്‍ബന്ധം
വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഫെയ്‌സ് മാസ്‌കും കയ്യുറകളും ധരിക്കേണ്ടതാണ്. ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുണ്ടാവും.
Members of the public are allowed to go out for:
— Dubai Media Office (@DXBMediaOffice) April 4, 2020
- Essential needs, such as buying food. Only one family member is permitted to leave the house.
- Buying medicines/getting medical assistance from healthcare service providers like hospitals, clinics and pharmacies
- COVID-19 tests pic.twitter.com/56nyAZgczU
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."