'ഭീഷണിയില്‍ ഉണ്ടാവുന്നതല്ല സൗഹൃദം, സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ട മരുന്ന് ഉറപ്പാക്കിയിട്ട് മറ്റുള്ളവരെ സഹായിക്കൂ'- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ട മരുന്ന് ലഭ്യമാവുന്നുണ്ടെന്ന് ആദ്യം ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. സൗഹൃദം പ്രതികാര നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സൗഹൃദം പ്രതികാര നടപടിയല്ല. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യസമയത്ത് സഹായിക്കണം, എന്നാല്‍ ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യമാക്കണം'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Friendship isn’t about retaliation. India must help all nations in their hour of need but lifesaving medicines should be made available to Indians in ample quantities first.
— Rahul Gandhi (@RahulGandhi) April 7, 2020
കൊവിഡ് 19നെതിരായ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മണിക്കൂറുകള്‍ക്കകം മരുന്ന് കയറ്റുമതി നിരോധനത്തില്‍ ഇന്ത്യ ഇളവു വരുത്തിയിരുന്നു. കൊവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളിലേക്കും മരുന്നിന് ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങളിലേക്കും ഹൈഡ്രോക്സിക്ലോറോക്വിനും പാരസെറ്റമോളും അടക്കമുള്ള മരുന്നുകള്‍ കയറ്റി അയക്കുമെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."