മോദിക്ക് സേവ് എസ്ബിഐ ചലഞ്ചുമായി ഉമ്മന്‍ ചാണ്ടി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പിന്നാലെ നരേന്ദ്ര മോദിയെ ചലഞ്ചിനു വിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.
എസ്ബിഐയുടെ പ്രതിമാസ അധികചാര്‍ജിനെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി മോദിയെ ചലഞ്ച് ചെയ്തിരിക്കുന്നത്.
കോര്‍പറേറ്റുകള്‍ക്കു നല്‍കിയ പണം തിരിച്ചുപിടിക്കാന്‍ കഴിയാതെ അതില്‍നിന്നു കരകയറുന്നതിനാണ് ഇത്തരത്തില്‍ ഇടപാടുകാരെ എസ്ബിഐ പിഴിയുന്നതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു.
നേരത്തെ മോദിക്ക് ഫ്യുവല്‍ ചലഞ്ചുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഫിറ്റ്‌നസ് ചലഞ്ച് സ്വീകരിച്ച മോദിയോട് തന്റെ ഫ്യുവല്‍ ചലഞ്ച് സ്വീകരിക്കാന്‍ തയാറാണോ എന്ന് ചോദിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.
ഇന്ധനവില കുറച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും ഇന്ധനവില കുറക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകുമെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
സ്‌റ്റെര്‍ലെറ്റ് കമ്പനിക്കെതിരായ പ്രക്ഷോഭത്തില്‍ തൂത്തുക്കുടിയില്‍ 13 പേര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പേ മോദി കോലിയുടെ ഹം ഫിറ്റ് ഇന്ത്യ ഫിറ്റ് ചലഞ്ച് സ്വീകരിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
Humbly urging @PMOIndia to take up #SaveSBIChallenge to prevent @TheOfficialSBI from overburdening customers with additional monthly service charge fee besides minimum charge in order to recover the losses incurred due to debt write off for corporates & cronies. pic.twitter.com/DChXNmc98T
— Oommen Chandy (@Oommen_Chandy) June 6, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."