HOME
DETAILS

ഇ- പോസ് മെഷിന്‍ വഴി തട്ടിപ്പ് : റേഷന്‍ വ്യാപാരികള്‍ക്കെതിരേ അന്വേഷണം

  
backup
June 06, 2018 | 9:17 PM

%e0%b4%87-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa

കൊല്ലം: ഇ-പോസ് മെഷീന്‍ വഴി തട്ടിപ്പ് നടത്തി റേഷന്‍ കരിഞ്ചന്തയിലെത്തിച്ച് വില്‍പ്പന നടത്തിയ സംസ്ഥാനത്തെ 1100 റേഷന്‍കടകള്‍ക്കെതിരേ സിവില്‍സപ്ലൈസ് വകുപ്പിന്റെ അന്വേഷണം. ഇ-പോസിലെ മാനുവല്‍ ഇടപാട് വ്യാപാരികള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ക്രമക്കേട് നടത്തിയ റേഷന്‍വ്യാപാരികള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ ആലോചിക്കുന്നുണ്ട്. കാര്‍ഡില്ലാത്തവര്‍ക്കും യഥേഷ്ടം റേഷന്‍ നല്‍കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഭക്ഷ്യവകുപ്പിന്റെ അന്വേഷണം. വെട്ടിപ്പ് തടയാനും ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കാനും കൊണ്ടുവന്ന ഇ- പോസ് മെഷീന്‍ നോക്കുകുത്തിയായി മാറുകയും ചെയ്തു.
ഇക്കഴിഞ്ഞ ഞാറാഴ്ച അവധി ദിനമായിരുന്നിട്ടും സംസ്ഥാനത്ത് 1059 കടകള്‍ പ്രവര്‍ത്തിച്ചെന്ന് സിവില്‍ സപ്ലൈസ് ഡയരക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തി. മെയ് മാസത്തില്‍ സംസ്ഥാനത്താകെ 6,45,601 മാനുവല്‍ ഇടപാട് നടന്നതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കാര്‍ഡുടമകളുടെ വീട്ടില്‍പോയി അന്വേഷിച്ചപ്പോള്‍ ഭൂരിഭാഗംപേരും കടകളില്‍ പോയിട്ടില്ലന്ന് മനസിലായി. മലപ്പുറം,തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് വെട്ടിപ്പ് കൂടുതലും നടന്നത്. രണ്ടാഴ്ചയ്ക്കകം വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഭക്ഷ്യ സെക്രട്ടറിയുടെ ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  5 days ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  5 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  5 days ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  5 days ago
No Image

പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുക്കുന്നു: സി.ജെ.പി. ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും; ജന്തർമന്തറിൽ കനത്ത സുരക്ഷ

National
  •  5 days ago
No Image

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും

National
  •  5 days ago
No Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

Kerala
  •  5 days ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  5 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  5 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago