HOME
DETAILS

നീര്‍മാതളത്തിലേക്കെറിഞ്ഞ കല്ലുകള്‍

ADVERTISEMENT
  
backup
June 09 2018 | 20:06 PM

%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a4%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9e

നിത്യശാന്തിയിലെ നക്ഷത്ര ശോഭയെക്കുറിച്ച് 'ഞായര്‍ പ്രഭാതത്തി'ല്‍ (2018 മേയ് 27) അവതരിപ്പിച്ചത് ഹൃദ്യമായിരുന്നു. കമലാ സുരയ്യയുടെ കഥാപാത്രങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ പരിഛേദങ്ങളാണ്. നീര്‍മാതളത്തിന്റെ സാഹിത്യകാരിയുടെ ഭൂമിയില്‍ വിളഞ്ഞ അതുല്യ സൃഷ്ടികളില്‍ മധുരം മാത്രമല്ല, വിവിധ രുചികളാണ് അനുഭവപ്പെട്ടത്. രുചിക്കുന്ന ആളുടെ സ്വഭാവമനുസരിച്ചു ഫലങ്ങളുടെ രുചിയും മാറിക്കൊïിരിന്നു. രുചിയുടെ വൈവിധ്യമറിയുന്നവരല്ല, മുന്‍വിധിയോടെയോ നിരൂപണബുദ്ധിയോടെയോ സമീപിച്ചവരാണ് സുരയ്യയെ വിമര്‍ശിച്ചത്. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിട്ട മാധവിക്കുട്ടിയെ സ്വീകരിക്കുന്നതില്‍ നമുക്കു തെറ്റുപറ്റി. നീര്‍മാതളത്തിന്റെ തണലില്‍ വിവിധ ദേശത്തുള്ളവര്‍ സാഹിത്യ രുചിയനുഭവിച്ചു. ഫലമുള്ള മാവിലേ കല്ലെറിയൂ എന്ന നാട്ടുനിയമത്തില്‍ വേദനിപ്പിക്കുന്ന ഇരയായി ആമി മാറി. മരണത്തിനുശേഷവും വേട്ടയാടപ്പെടുന്ന ഒരു സാഹിത്യകാരി അവരായിരിക്കും.
പഠനത്തിലൂടെ തനിക്കു സത്യമെന്നു ബോധ്യപ്പെട്ട മതം സ്വീകരിച്ചതിനാല്‍ നേരിട്ട എതിര്‍പ്പുകളെ സധൈര്യം നേരിട്ട അവരെ മരണ ശേഷവും വേട്ടയാടുന്നതാണ് ഏറെ വേദനാജനകം. ഈയവസരത്തില്‍ അവരുടെ ആത്മീയജീവിതത്തെ വ്യക്തമായി അവതരിപ്പിക്കാന്‍ മുന്നോട്ടുവന്ന ഞായര്‍ പ്രഭാതത്തെ അഭിനന്ദിക്കുന്നു. മരണശേഷമെങ്കിലും സ്‌നേഹപൂര്‍വം പ്രാര്‍ഥനയോടെ അവരെ നമുക്കു സ്മരിക്കാം. മലയാള സാഹിത്യതറവാട്ടിലെ ആഭിജാത്യം കാത്തുസൂക്ഷിക്കുകയും നിലപാടുകളില്‍ വ്യക്തത പുലര്‍ത്തുകയും നിത്യശാന്തി നേടി ആത്മാന്വേഷണത്തിലൂടെ കïെത്തിയ നിലപാടില്‍ തന്റേടിയായി നിലയുറപ്പിക്കുകയും ചെയ്ത മഹിളാരത്‌നത്തെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.
മുഹമ്മദ് അശ്‌റഫ് പി.എ,
വലിയപറമ്പ്, പുളിക്കല്‍

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

Kerala
  •  21 minutes ago
No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  34 minutes ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  an hour ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  an hour ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  an hour ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  an hour ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  an hour ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  an hour ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  an hour ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  2 hours ago