'കുഴിപ്പന്‍' തിരമാലകള്‍ പെരിയമ്പലം ബീച്ച് തകര്‍ത്തു
പൊന്നാനി: ശക്തമായ കടലാക്രമണത്തില്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പെരിയമ്പലം ബീച്ച് തകര്‍ന്നു. ദിവസേന നൂറുകണക്കിനു സന്ദര്‍ശകരെത്തുന്ന ബീച്ചാണ് ശക്തമായ കടലാക്രമണത്തില്‍ തകര്‍ന്നത്. ബീച്ചിലെ തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകി.
തീരത്തേക്ക് അടിച്ചുകയറിയ തിരമാലകളില്‍ പെരിയമ്പലം, തങ്ങള്‍പ്പടി, കാപ്പിരിക്കാട് മേഖലയില്‍ തീരഭൂമി കടല്‍ കവര്‍ന്നിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ പെരിയമ്പലം ബീച്ചിന്റെ പ്രധാന ഭാഗത്തും കടല്‍ കയറി തീരമണ്ണ് ഒലിച്ചുപോയി. ബീച്ച് വികസന ഭാഗമായ നിര്‍മിച്ച മതില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു കടലിലേക്കു വീണു. ബീച്ചിലെ ശുചിമുറി, ഇരിപ്പിടം എന്നിവയും ഏതു നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്.
തീരത്തെ മണ്ണൊലിപ്പ് തടയാന്‍ സോഷ്യല്‍ ഫോറസ്ട്രി വച്ചുപിടിപ്പിച്ച വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ കാറ്റാടി മരങ്ങളാണ് കടലിലേക്കു വീണത്. മരങ്ങള്‍ കടലിലേക്കു വീഴുന്നതു മത്സ്യബന്ധനം നടത്തുന്നവര്‍ക്കു വരും നാളുകളില്‍ വന്‍ ഭീഷണി ഉയര്‍ത്തും. മത്സ്യബന്ധന വഞ്ചികളും ലക്ഷങ്ങള്‍ വിലയുള്ള വലകളും നശിക്കാന്‍ കടലില്‍ വീണ മരത്തടികള്‍ കാരണമാകും.
ബീച്ചിലേക്കുള്ള പ്രധാന വഴിയില്‍ ഇന്റര്‍ലോക്ക്് കട്ട വിരിച്ച് മനോഹരമാക്കിയിരുന്നെങ്കിലും കടല്‍ക്ഷോഭത്തില്‍ മണ്ണ് കയറിയതിനെ തുടര്‍ന്ന് അവ മൂടിയ നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."