പിടിച്ചു വയ്ക്കുന്ന ശമ്പളം തിരികെ നല്‍കും:സര്‍ക്കാര്‍ തീരുമാനം ഉറച്ചതെന്ന് ധനമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.ആരുടെയും ശമ്പളം കട്ട് ചെയ്യുകയല്ല, മറിച്ച് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഇത് തിരികെ നല്‍കും. എപ്പോള്‍ തിരിച്ചുനല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്.പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരിന് ഇത്തരം നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് വ്യത്യസ്തമായ നടപടിയാണ് കേരളത്തില്‍ സ്വീകരിച്ചത്. അവിടെ ഡി എ കട്ട് ചെയ്യുകയാണ് ചെയ്യുകയാണ് ചെയ്തത്. സംസ്ഥാനം ഡി എ കുടിശിക നല്‍കും.അതേ സമയം സര്‍ക്കാര്‍ ഓര്‍ഡര്‍ കത്തിച്ചു കൊണ്ടുള്ള അധ്യാപക സംഘടനയുടെ പ്രതിഷേധം അതിര് കടന്നതാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ഏപ്രില്‍ മാസത്തില്‍ 250 കോടിയാണ് സംസ്ഥാനസര്‍ക്കാരിന്റെ വരുമാനം. കേന്ദ്രം തന്നത് കൂടിയാവുമ്പോള്‍ അത് 2000 കോടിയാവും. 2500 കോടിവേണം ശമ്പളം കൊടുക്കാന്‍. ക്ഷേമപെന്ഷന് വേറെ കാണണം. കേന്ദ്രം തരുന്ന ഫണ്ട് ശമ്പളം കൊടുക്കാന്‍ പോലും തികയില്ല എന്നതാണ് വാസ്തവമെന്ന് ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."