റമദാന്‍ റിലീഫും ഇഫ്താര്‍ സംഗമവും നടത്തി
കൊല്ലം: പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ നാമഥേയത്തില്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന റമദാന്‍ റിലീഫ് കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് മന്‍സൂര്‍ ഹുദവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൗലവി അബ്ദുല്‍ വാഹിദ് ദാരിമി അധ്യക്ഷനായി. സമസ്ത പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ ജില്ലാ വര്‍ക്കിങ് സെക്രട്ടറി തടിക്കാട് ശരീഫ് കാശ്ഫിയും പുതുവസ്ത്ര വിതരണം സംഘടനാ സെക്രട്ടറി കുണ്ടറ അബ്ദുല്ലയും നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ എസ്. അഹമ്മദ് ഉഖൈല്‍ മുഖ്യപ്രഭാഷണം നടത്തി.
എസ്. അഹമ്മദ് തുഫൈല്‍, എസ്.എം നിലാമുദ്ദീന്‍ മുസ്‌ലിയാര്‍, എസ്. മുഹമ്മദ് സുഹൈല്‍, മുഹമ്മദ് ഷാ, കൊല്ലൂര്‍വിള മുഹമ്മദ് ഹാഷിം, മുഹമ്മദ് ഹുസൈന്‍, അന്‍സര്‍ ജലാല്‍ സംസാരിച്ചു.
കടയ്ക്കല്‍: ദുര്‍ബല ജനങ്ങളെ സഹായിക്കല്‍ ആരാധനാകര്‍മത്തിന്റെ ഭാഗമായാണു കണക്കാക്കുന്നതെന്ന് കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു. കടയ്ക്കല്‍ മുക്കുന്നം മന്നാനിയാ ഓഡിറ്റോറിയത്തില്‍ കെ.എം.വൈ.എഫ് സംഘടിപ്പിച്ച റമദാന്‍ റിലീഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് അധ്യക്ഷനായി.
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ അവാര്‍ഡിനര്‍ഹരായ നാട്ടുകാരെയും അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് എ. ഇര്‍ഷാദും പ്ലസ് ടു ജേതാക്കള്‍ക്ക് ഹാഫിസ് അബ്ദുല്‍ ലത്തീഫ് മൗലവി ഈരാറ്റുപേട്ടയുടം മദ്‌റസ ജേതാക്കള്‍ക്ക് എന്‍.എം ജാബിര്‍ മൗലവിയും അവാര്‍ഡുകള്‍ വിതരണം ചെയ്തു.
നിര്‍ധന കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എ. നിസാറുദ്ദീന്‍ നദ്‌വിയും ചികിത്സാ സഹായം മുഹമ്മദ് റാഫി ബാഖവിയും വസ്ത്ര വിതരണം എം. ഫഖ്‌റുദ്ദീനും പെരുന്നാള്‍ കിറ്റുകളുടെ വിതരണം എ.എം യൂസുഫല്‍ ഹാദി, ഇ.എം ഹുസൈന്‍, എസ്. റാഷിദ്, നൗഷാദ് മുളമൂട്ടില്‍, എസ് ഫൈസല്‍ എന്നിവരും നിര്‍വഹിച്ചു. കെ.എം.വൈ.എഫ് ജനറല്‍ സെക്രട്ടറി ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി റമദാന്‍ പ്രഭാഷണം നടത്തി.
തേവലക്കര: വിവിധ രാഷ്ട്രീയ സംഘടനകളില്‍പെട്ടവര്‍ ചേര്‍ന്നുണ്ടാക്കിയ നവ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. തേവലക്കര ഷെരീഫുല്‍ ഇസ്‌ലാം നവ മാധ്യമ കൂട്ടായ്മയാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. മുള്ളിക്കാല ദാറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ചെറിയ ചാലില്‍ സുലൈമാന്‍ കുഞ്ഞ് അധ്യക്ഷനായി. പരിപാടിയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എന്‍. വിജയന്‍ പിള്ള എം.എല്‍.എ, തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി, കെ.പി മുഹമ്മദ്, യൂസുഫ് കുഞ്ഞ്, അക്ബര്‍ ഗ്ലോബല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."