HOME
DETAILS

മുസ്‌ലിം സൗഹൃദവേദി പാളി; ധാരണ ലംഘിച്ച് പെരുന്നാള്‍ പ്രഖ്യാപനം

  
backup
July 05, 2016 | 5:18 AM

eid-muslim-sauhurda-vedhi

കോഴിക്കോട്: പെരുന്നാള്‍ പ്രഖ്യാപനം ഇത്തവണ ചില മുസ്‌ലിം സംഘടനകള്‍ നേരത്തെ നടത്തിയത് സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദത്തിനു തിരിച്ചടിയായി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മുസ്‌ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടനകളെല്ലാം ഒരുമിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കാറായിരുന്നു പതിവ്. എന്നാല്‍ പതിവുതെറ്റിച്ച് ഇത്തവണ രണ്ടു പ്രമുഖ മുജാഹിദ് സംഘടനകള്‍ പെരുന്നാള്‍ ബുധനാഴ്ചയായി പ്രഖ്യാപിക്കുകയായിരുന്നു.

സംഘടനകള്‍ വ്യത്യസ്ത ദിവസങ്ങളില്‍ പെരുന്നാളുറപ്പിച്ചതിനെ തുടര്‍ന്നു രൂപീകരിക്കപ്പെട്ട മുസ്‌ലിം സൗഹൃദ വേദി സമുദായത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ കൂടി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല. റമദാനില്‍ മുസ്‌ലിം സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഇഫ്താര്‍ മീറ്റ് ഇത്തവണയും നടന്നിരുന്നു. എന്നാല്‍ ടീ പാര്‍ട്ടി മീറ്റിങ് മാത്രമായി ഇഫ്താര്‍ സംഗമം പരിമിതപ്പെടുകയായിരുന്നു. ഉപചാര ചര്‍ച്ചകളല്ലാതെ പ്രധാന വിഷയങ്ങളൊന്നും യോഗത്തില്‍ ചര്‍ച്ചയായില്ല. ഈ യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികളാണ് സൗഹൃദവേദിയിലെ ധാരണ ലംഘിച്ച് ഇന്നലെ പ്രഖ്യാപനം നടത്തിയത്.


ഗോളശാസ്ത്ര കണക്കനുസരിച്ച് മുന്‍കൂട്ടി നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന രീതി സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കുന്നതിനാല്‍ മുന്‍കൂട്ടി പ്രഖ്യാപിക്കരുതെന്നായിരുന്നു വേദിയില്‍ ഉണ്ടാക്കിയ ധാരണ. മാസം കാണാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍ മാസം കണ്ടാല്‍തന്നെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുള്‍പ്പെടെയുള്ള ഖാസിമാരുമായും മറ്റു മുസ്‌ലിം സംഘടനാ നേതാക്കളുമായും കൂടിയാലോചിച്ചായിരുന്നു മാസമുറപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. അതേസമയം സൗഹൃദവേദിയിലുണ്ടായിരുന്ന ജമാഅത്തേ ഇസ്‌ലാമി ധാരണ ലംഘിച്ചില്ല.


മുസ്‌ലിം രാജ്യങ്ങളില്‍ പോലും മാസപ്പിറവി കാണാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുമ്പോള്‍ നേരത്തെ മാസമുറപ്പിക്കുന്ന പ്രവണതക്കെതിരേ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ഉയരുന്നുണ്ട്. യു.എ.ഇയില്‍ നീതിന്യായമന്ത്രി സുല്‍ത്താന്‍ അല്‍ ബാദി അധ്യക്ഷനായ അബുദാബി നീതിന്യായവകുപ്പ് യോഗംചേര്‍ന്ന് കേവലം കണക്കുകളെ അടിസ്ഥാനമാക്കാതെ മാസപ്പിറവി കാണാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മാസപ്പിറവി നിരീക്ഷണം നടത്താന്‍ രാജ്യത്തെ എല്ലാ ശരീഅത്ത് കോടതികള്‍ക്കും സമിതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സഊദിയിലും മാസപ്പിറവി ദര്‍ശിക്കാനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


പെരുന്നാള്‍ പോലും ഏകീകരിക്കാന്‍ കഴിയാത്ത മുസ്‌ലിം സൗഹൃദ വേദിയുടെ നിലനില്‍പ്പ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സമുദായത്തിന്റെ പൊതുവിഷയങ്ങളില്‍ ഒന്നിക്കാനായി രൂപീകരിച്ച വേദി പ്രധാനപ്പെട്ട പ്രശ്‌നങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന ആക്ഷേപമാണ് ഉയരുന്നത്.
വിവാഹ പ്രായപരിധി നിയമം, പെരുന്നാള്‍ അവധി, മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ മുഖവസ്ത്ര നിരോധം തുടങ്ങി സമുദായഐക്യം ആവശ്യമായ ഘട്ടത്തിലെല്ലാം വേദി മൗനം പാലിക്കുകയായിരുന്നു. വിവാഹപ്രായ വിഷയത്തില്‍ ഒന്നിക്കുന്നതിനു പകരം ഭിന്നിപ്പിക്കുന്ന നിലപാടാണ് മുസ്‌ലിം സൗഹൃദ വേദിയിലുള്ള പലരും സ്വീകരിച്ചത്. റമദാനില്‍ കോഴിക്കോട്ട് നടക്കുന്ന ചായ സല്‍ക്കാരത്തിനു മാത്രമായി സമുദായത്തിന്റെ പേരിലൊരു സൗഹൃദവേദി ആവശ്യമില്ലെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  14 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  14 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  14 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  14 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  14 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  14 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  14 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  14 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  14 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  14 days ago