ബ്രസീലിനെ തലയിലേറ്റി മണി
അരിപ്പാലം : ഫുട്‌ബോള്‍ ആവേശം തലക്കു പിടിച്ചാല്‍ പിന്നെ എന്തെല്ലാമാണു ചെയ്യുക എന്നതു പ്രവചനാതീതമാണ്.
ലോകകപ്പ് ആവേശം റഷ്യയില്‍ നിന്ന് കേരളത്തിലെത്തുമ്പോള്‍ കളി കമ്പം മൂത്തു പല വിക്രിയകളും കാട്ടുന്നവരെ ഇന്നു നമുക്കിടയില്‍ കാണാന്‍ സാധിക്കും.
അത്തരക്കാരില്‍ തലക്കു പിടിച്ച കളികമ്പവുമായി വ്യത്യസ്തനാവുകയാണ് പൂമംഗലം പഞ്ചായത്തിലെ അരിപ്പാലം സ്വദേശി ചേലക്കാടന്‍ സജീവന്‍ എന്ന മണി.
തന്റെ പ്രിയപ്പെട്ട ടീമായ ബ്രസിലിന്റെ പേര് ആലേഖനം ചെയ്ത് പന്തിന്റെ മാതൃകയില്‍ തലമുടി വെട്ടിയാണ് മണി ആവേശം പങ്കിടുന്നത്.സി.ഐ.ടി.യു ഹെഡ്‌ലോഡ് വര്‍ക്കറായ മണി ബ്രസീലിന്റെ കടുത്ത ആരാധകനാണ്. കഴിഞ്ഞ നാല് ലോകകപ്പിലും മണി ഇത്തരത്തില്‍ തന്റെ തലമുടി ഡിസൈന്‍ ചെയ്തിരുന്നു.
മണിയുടെ തലമുടി ഈ രീതിയില്‍ ഡിസൈന്‍ ചെയ്തതു ബാര്‍ബര്‍ തൊഴിലാളിയായ രാജീവാണ്.
ലോകകപ്പ് ഫുട്‌ബോളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അരിപ്പാലത്തെ ഫുട്‌ബോള്‍ ആരാധകരെല്ലാം ആവേശത്തിലാണ്. പലരും തങ്ങള്‍ക്കു ഇഷ്ടപ്പെട്ട ടീമിന്റെ പതാകയും കളിക്കാരുടെ ചിത്രങ്ങളും കൊണ്ടു മൈതാനം നിറക്കുകയാണിവിടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."