HOME
DETAILS
MAL
പ്രതിഷേധക്കാര്‍ക്കെതിരേ തട്ടിക്കയറി ഐ.ജി
backup
April 05 2017 | 16:04 PM
തിരുവനന്തപുരം: ജിഷ്ണു പ്രണോയിക്ക് നീതി തേടി പ്രതിഷേധിച്ചവര്‍ക്ക് നേരെ തട്ടിക്കയറി ഐ.ജി മനോജ് എബ്രഹാം. പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെയാണ് മനോജ് എബ്രഹാം തട്ടിക്കയറിയത്. ഐ.ജിയോട് വേണ്ട ഈ കളിയെന്നു പറഞ്ഞ് പ്രതിഷേധക്കാരെ മനോജ് എബ്രഹാം വിരട്ടുകയും നിലത്തു കിടന്ന് പ്രതിഷേധിക്കുന്നവരെ വലിച്ചു മാറ്റുകയും ചെയ്തു. എഴുന്നേറ്റ് നിന്ന് വാഗ്വാദം നടത്തിയ പ്രവര്‍ത്തകന്റെ മുഖത്തിന്പിടിച്ച് തള്ളി താഴെയിട്ടു.
തങ്ങള്‍ സാറിനോട് സംസാരിക്കാനാണ് വന്നതെന്ന് പറഞ്ഞ പ്രവര്‍ത്തകനോട് ഈ രീതിയിലാണോ സംസാരിക്കുന്നതെന്നായിരുന്നു ഐ.ജിയുടെ ചോദ്യം. ഐ.ജിക്കൊപ്പം ലാത്തിയുമായി ഒരു പറ്റം പൊലിസുകാരും പ്രതിഷേധക്കാരെ നേരിട്ടു.
പ്രതിഷേധക്കാരെ അനുനയിപ്പിക്കാനെത്തിയ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്റെ മുന്നില്‍ വച്ചായിരുന്നു ഇതെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."