HOME
DETAILS

രഹസ്യങ്ങള്‍ ഒളിച്ചുവച്ച് സര്‍ക്കാര്‍: എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ല

  
backup
June 13, 2018 | 11:16 PM

%e0%b4%b0%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് രഹസ്യങ്ങള്‍ ഒളിച്ചുവച്ച് സര്‍ക്കാര്‍. പ്രധാനമായും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് വ്യക്തമായ മറുപടി ലഭിക്കാത്തത്.
നടപ്പ് സമ്മേളനത്തില്‍ പൊലിസിലേയും വിജിലന്‍സിലേയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങളിലും വിവരങ്ങള്‍ ശേഖരിച്ചു വരുന്നു എന്നുള്ള മറുപടിയാണ് നല്‍കുന്നത്. ചിലതിലാകട്ടെ പൂര്‍ണമായ ഉത്തരവും നല്‍കാന്‍ തയാറാകുന്നില്ല.
പൊലിസിലെ ക്രിമിനലുകള്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍, കസ്റ്റഡി മരണങ്ങള്‍ എന്നിവയെ സംബന്ധിച്ചൊന്നും ആഭ്യന്തര വകുപ്പു മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഭരണപക്ഷത്തെ ഒരു എം.എല്‍.എ 'ഈ സര്‍ക്കാര്‍ വന്നശേഷം എത്ര രാഷ്ട്രീയ കൊലപാതകം നടന്നു, കൊല്ലപ്പെട്ടവരുടെ പട്ടിക നല്‍കണമെന്ന'ആവശ്യം സഭയില്‍ ഉന്നയിച്ചത് . ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതിന് ഇതുവരെ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സഭാസമ്മേളനം കഴിയുന്നതോടെ ചോദ്യത്തിന്റെ കാര്യം നിയമസഭാ അംഗങ്ങള്‍ മറക്കും. വിവാദങ്ങളില്ലാതെ വകുപ്പും രക്ഷപ്പെടും.
നടപ്പ് സമ്മേളനത്തില്‍ ഈ മാസം നാലാം തിയതി 474 ചോദ്യങ്ങളാണ് സഭയില്‍ ഉന്നയിക്കപ്പെട്ടത്. ഇതില്‍ 119 എണ്ണത്തിനു മറുപടി ലഭിച്ചില്ല. അഞ്ചാം തിയതി 413 ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതില്‍ ആറെണ്ണത്തിനും ഏഴാം തിയതി 412 ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതില്‍ 35 എണ്ണത്തിനും മറുപടി ലഭിട്ടില്ല. എട്ടാം തിയതി 389 ചോദ്യങ്ങള്‍ സഭയുടെ മുന്നില്‍ വന്നു. 94 എണ്ണത്തിനു മറുപടി ലഭിച്ചില്ല. 11ന് 360 ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ 209 എണ്ണത്തിന് മറുപടി ലഭിച്ചില്ല. നാലാം തിയതിയും 11ാം തിയതിയും മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ മറുപടിയായിരുന്നു. അന്നാണ് ഏറ്റവും കുറവ് ഉത്തരങ്ങള്‍ ലഭിച്ചത്.
മുഖ്യമന്ത്രിയുടെ വകുപ്പാണ് ഉത്തരങ്ങള്‍ നല്‍കുന്നതില്‍ പിന്നിലെന്ന് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. പൊതുമരാമത്ത്, സഹകരണം, ജലസേചന വകുപ്പുകളാണ് ഉത്തരം നല്‍കുന്നതില്‍ മുന്നില്‍.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഉത്തരം നല്‍കുന്നതില്‍ മാതൃകയെന്നു നിയമസഭാ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ വീഴ്ച വന്നതിനെത്തുടര്‍ന്ന് സഭയില്‍ മന്ത്രിമാര്‍ ഖേദപ്രകടനം നടത്തിയിരുന്നു. നടപ്പ് സമ്മേളനത്തിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഖേദപ്രകടനം നടത്തേണ്ടി വരും. പതിനാലാം കേരള സഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ചപ്പോള്‍ വിവിധ സമ്മേളനങ്ങളിലെ 131 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ വകുപ്പുകള്‍ ഖേദപ്രകടനം നടത്തി.
രണ്ടുവര്‍ഷം പഴക്കമുള്ള ചോദ്യങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സമ്മേളനത്തില്‍ ജൂണ്‍ 11 വരെ 2,456 ചോദ്യങ്ങളാണു സഭയുടെ മുന്‍പാകെ വന്നത്. ഇതില്‍ 463 ചോദ്യങ്ങള്‍ക്കു മറുപടി ലഭിച്ചിട്ടില്ല. നിയമസഭയില്‍ ഒരംഗം ചോദ്യം എഴുതി നല്‍കിയാല്‍ 15 ദിവസത്തിനകം വകുപ്പു മന്ത്രി മറുപടി നല്‍കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ വകുപ്പ്, ചട്ടം 47(2) അനുസരിച്ചു കാരണം വ്യക്തമാക്കി സഭയില്‍ ഖേദപ്രകടനം നടത്തണം. സമ്മേളനം തുടങ്ങുന്ന ആഴ്ചയിലോ അവസാന ആഴ്ചയിലോ ആണ് ഉത്തരം നല്‍കാന്‍ കഴിയാത്തതിന്റെ കാരണം വകുപ്പുകള്‍ വ്യക്തമാക്കുന്നത്.
ഇതു സഭയുടെ മേശപ്പുറത്തു വച്ചശേഷം എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യും. എന്നാല്‍ ഖേദപ്രകടനം നടക്കുന്നതല്ലാതെ ഉത്തരങ്ങള്‍ നല്‍കാന്‍ മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും തയാറാകുന്നില്ലെന്നാണ് നിയമസഭയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉത്തരങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നവരില്‍ ഭരണ പ്രതിപക്ഷ എം.എല്‍.എമാരെന്ന വ്യത്യാസമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ വീഴ്ച ഉണ്ടാകരുതെന്നും ചോദ്യത്തിന് ഉത്തരം നല്‍കേണ്ട തിയതിയുടെ തലേദിവസം വൈകിട്ട് ഉത്തരങ്ങള്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭിക്കണമെന്നും സ്പീക്കറുടെ റൂളിങ് ഉണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  14 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  14 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  14 days ago
No Image

വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്

Kerala
  •  14 days ago
No Image

ചെക്ക്ഔട്ട് ചെയ്യുമ്പോൾ അധിക നിരക്ക് ചുമത്താൻ പാടില്ല: യുഎഇയിൽ വാറ്റ് ഉൾപ്പെടുന്ന 'ഓൾ-ഇൻക്ലൂസീവ്' വില നിർബന്ധം; സുതാര്യത ഉറപ്പാക്കാൻ കർശന നടപടി

uae
  •  14 days ago
No Image

ശക്തമായ മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(28-10-2025) അവധി

Kerala
  •  14 days ago
No Image

കാസർ​ഗോഡ് പ്ലെെവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Kerala
  •  14 days ago
No Image

ദുബൈ റൈഡ് 2025: പങ്കെടുക്കുന്നവർക്ക് ആർടിഎയുടെ കിടിലൻ ഓഫർ; അഞ്ച് മണിക്കൂർ കരീം ബൈക്കുകൾ സൗജന്യമായി ഓടിക്കാം

uae
  •  14 days ago
No Image

സൈക്കിളിൽ ഉലകം ചുറ്റും എറണാകുളം സ്വദേശി അരുൺ സഊദിയിൽ, യൂറോപ്പ് ചുറ്റികറങ്ങി

Saudi-arabia
  •  14 days ago
No Image

പുറത്തായത് നിരാശപ്പെടുത്തി, ഇന്ത്യൻ ടീമിൽ കളിക്കാൻ ഞാൻ അർഹനാണ്: തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  14 days ago