HOME
DETAILS

അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; തമിഴ്‌നാട് സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്

  
backup
July 06, 2016 | 3:36 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b4%af%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-3

തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുവരികയായിരുന്ന അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവും 30500 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിവിധിച്ചു. തമിഴ്‌നാട് സേലം വാളപ്പാടി മാരിയമ്മന്‍ കോവിലിന് സമീപം സെല്‍വരാജാ(34)ണ് പ്രതി. 2011 സെപ്തംബര്‍ 20 ന് വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം. തലശ്ശേരിയിലെ കുയ്യാലി റെയില്‍വേ ട്രാക്ക് വഴി നടന്നുവരികയായിരുന്ന അധ്യാപികയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവം നടക്കുമ്പോള്‍ സമീപത്തെ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയവരും റെയില്‍വേ ഗെയിറ്റിനു സമീപമുണ്ടായിരുന്നവരുമാണ് പ്രതിയെ കൈയോടെ പിടികൂടിയത്. 

ബലാത്സംഗ ശ്രമത്തിന് അഞ്ചുവര്‍ഷം കഠിനതടവും 25000 രൂപ പിഴയുമൊടുക്കണം. തടഞ്ഞുവച്ചതിന് ഒരു മാസം തടവും 500 രൂപ പിഴയും, മാനഹാനിയുണ്ടാക്കിയതിനു രണ്ടുവര്‍ഷം കഠിനതടവും 5000 രൂപ പിഴയും എന്നിങ്ങനെ വിവിധവകുപ്പുകള്‍ പ്രകാരമാണു ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒമ്പതു മാസം കൂടി അധിക തടവ് അനുഭവിക്കണം. സംഭവത്തിനു ശേഷം റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയിരുന്നു. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച് വീണ്ടും ജയിലിലടക്കുകയായിരുന്നു.
പ്രൊസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എം.ജെ ജോണ്‍സണും പ്രതിക്ക് വേണ്ടി കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനായ എ.പി രഞ്ജിത്തുമാണ് ഹാജരായത്.
കണ്ണൂര്‍ ടൗണ്‍ സി.ഐ അനില്‍കുമാര്‍ ഉള്‍പ്പെടെ 16 സാക്ഷികളെയാണ് വിചാരണ കോടതി വിസ്തരിച്ചത്. 10 തൊണ്ടിമുതലുകള്‍ കോടതി മുമ്പാകെ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago