HOME
DETAILS

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു

  
backup
February 26, 2019 | 3:18 AM

national-indian-air-force-jets-cross-loc-destroy-terrorist-camp

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം 12 ദിവസം പിന്നിടുമ്പോള്‍ ശക്തമായ മറുപടി നല്‍കി ഇന്ത്യ. അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സേനയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്നരക്കായിരുന്നു ആക്രമണം. മിറാഷ് 2000 ശ്രേണിയില്‍ പെട്ട 12 യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ഭീകരരുടെ കേന്ദ്രങ്ങള്‍ക്കു നേരെ 1000 കിലോ ബോംബ് വര്‍ഷിച്ചു. പാക് അധീന കശ്മീരില്‍ 50 മീറ്ററോളെ ഉള്ളില്‍ കടന്നായിരുന്നു ആക്രമണം. ജയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമടക്കം താവളം പൂര്‍ണമായും തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. 200ലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ബോംബ് വര്‍ഷിച്ച പ്രദേശത്തിന്റെ ചിത്രം പാകിസ്താന്‍ പുറത്തു വിട്ടിട്ടുണ്ട്.

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി ഇന്ന് രാവിലെ പാക് മേജര്‍ ട്വീറ്റ് ചെയ്തിരുന്നു. പാക് വ്യോമസേന പ്രതികരിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചു പറന്നെന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞത്. തിരിച്ചു പോകുമ്പോള്‍ ഇന്ത്യന്‍ വിമാനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ താഴെ വീണു. പാകിസ്താനിലെ ബലാകോട്ടിലാണ് സ്‌ഫോടക വസ്തുക്കള്‍ വീണത്. എന്നാല്‍, ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചില്ല. പാക് മേജര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

സംഭവത്തിനു പിന്നാലെ പ്രധാനമന്ത്രി അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇപ്പോള്‍ ചേരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago