മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയം; കുഞ്ഞോത്ത് വ്യാപക പൊലിസ് പരിശോധന
മാനന്തവാടി: പാണ്ടിക്കടവില്‍ ഇന്നോവ കാര്‍ കത്തി നശിച്ച സംഭവത്തില്‍ കുഞ്ഞോം പ്രദേശത്ത് പൊലിസ് വ്യാപക പരിശോധന നടത്തി.
മാവോവാദികളുടെ ലഘുലേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ട കുഞ്ഞോം പന്നിയോടന്‍ നാസര്‍ ഓടിച്ച വാഹനമാണ് തിങ്കളാഴ്ച വൈകിട്ട് നാലോടെ കത്തിനശിച്ചത്. ഇതോടെ അഭ്യൂഹങ്ങള്‍ ഉയരുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മാനന്തവാടി സി.ഐ ടി.എന്‍ സജീവന്റെ നേതൃത്വത്തില്‍ രാത്രിയില്‍ കുഞ്ഞോം, കുങ്കിച്ചിറ വനമേഖലയില്‍ പരിശോധന നടത്തിയത്. മാവോവാദികളുടെ സാന്നിധ്യം തേടിയായിരുന്നു തിരച്ചില്‍.
വാഹനം ഫോറന്‍സിക്ക്, ബോംബ് സ്ക്വാഡുകള്‍ വിശദമായ പരിശോധന നടത്തി. നാസറിന്റെ മകളുടെ ഭര്‍ത്താവ് കുറ്റ്യാടി സ്വദേശി അജ്മലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
വാഹനത്തിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് നാസര്‍ പുറത്തിറങ്ങി നോക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. അഗ്നിശമന സേനായൂനിറ്റ് എത്തിയാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."