HOME
DETAILS
MAL
പരുക്കേറ്റ മ്ലാവിന് വിജയകരമായ ശസ്ത്രക്രിയ
backup
July 06 2016 | 09:07 AM
മണ്ണാര്‍ക്കാട്: പരുക്കേറ്റ് വനത്തില്‍ നിന്ന് ലഭിച്ച മ്ലാവിന് മണ്ണാര്‍ക്കാട് വെറ്റിനറി ക്ലിനിക്കില്‍ വിജയകരമായ ശസ്ത്രക്രിയ. ചൊവ്വാഴ്ച രാവിലെ അട്ടപ്പാടിയിലെ ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് മ്ലാവിനെ പരുക്കേറ്റ നിലയില്‍ ലഭിക്കുന്നത്. മൂന്ന് വയസ്സോളം പ്രായമുളള ആണ് മ്ലാവിന്റെ ഇടതുഭാഗത്തെ കയ്യിനും കാലിനും പൊട്ടലുണ്ടായിരുന്നു. പരുക്കേറ്റ മ്ലാവിനെ വനം വകുപ്പ് അധികൃതര്‍ ഷോളയൂര്‍ മൃഗാശുപത്രിയി എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്ക് മണ്ണാര്‍ക്കാട് വെറ്റിനറി ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു. ഡോ. ഷാജി പണിക്കശ്ശേരി, ഡോ. സയ്യിദ് അബൂബക്കര്‍ സിദ്ദീഖ്, ഡോ. രഞ്ജിത്ത് മോഹന്‍, രാംകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."