അവധി ദിവസങ്ങളിലും സിവില്‍ സപ്ലൈസ്, ഹോര്‍ട്ടി കോര്‍പ് എന്നിവ പ്രവര്‍ത്തിക്കണം: കലക്ടര്‍
ആലപ്പുഴ: കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ല കലക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാദുരന്ത നിവാരണ അതോറിട്ടി യോഗം താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി. സോഷ്യല്‍ ജസ്റ്റിസിലെ പ്രീ സ്‌കൂളില്‍ കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരും അധ്യാപകരും അങ്കണവാടിയില്‍ എത്തേണ്ടതും, ആറ് വയസ് പ്രായപരിധിയിലുളള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് ഐ.സി.ഡി.എസ് വഴി സേവനം ലഭ്യമാകുന്നുണ്ടെന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉറപ്പ് വരുത്തേണ്ടതാണ്.
അവധി ദിവസങ്ങളില്‍ സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്പ് ഡി.ഡബ്‌ളിയു സിവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചിലോ, വെളളപ്പൊക്കമോ ഉണ്ടാകുന്ന മേഖലകളില്‍ ജനങ്ങളെ ഉയര്‍ന്ന സ്ഥലങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സ്ഥലം കണ്ടെത്തി പ്ലാന്‍ തയ്യാറാക്കി തഹസീല്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണം.
ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ക്യാംപുകള്‍ ആരംഭിക്കുന്നതിനും ദുരിതബാധിതര്‍ക്ക് അവശ്യസേവനങ്ങല്‍ നല്‍കുന്നതിനും ജാഗ്രത പാലിക്കുന്നതിനും തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അന്ധകാരനഴി പൊഴി മുറിക്കേണ്ട സാഹചര്യമുണ്ടായാല്‍ അടിയന്തിര നപടി സ്വീകരിക്കുന്നതിന് ഇറിഗേഷന്‍ എക്‌സി. എന്‍ജിനിയറെ ചുമതലപ്പെടുത്തി.
ഞായറാഴ്ചയും ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളും വില്ലേജ് ഓഫിസുകളും തുറന്നു പ്രവര്‍ത്തിക്കേണ്ടതും വില്ലേജ് ഓഫിസര്‍മാര്‍ നിര്‍ബന്ധമായും തങ്ങളുടെ അധികാരപരിധിയില്‍ തന്നെ ഉണ്ടായിരിക്കേണ്ടതുമാണ്.
പ്രകൃതിക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ശിക്കാര വളഅളങ്ങളുടെ പ്രവര്‍ത്തനം (വിനോദ സഞ്ചാരം) താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. നിരീക്ഷണത്തിനായി പോര്‍ട്ട് ഓഫിസറെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."