ഹൈക്കോടതി വിധി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകാന്‍ സാധ്യത
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഈ മാസത്തെ ശമ്പളം മൂന്നു ദിവസമെങ്കിലും വൈകാന്‍ സാധ്യത. എല്ലാ വകുപ്പുകളും ഓഫിസുകളും ആറുദിവസത്തെ ശമ്പളം കുറച്ചുള്ള പട്ടിക ഇതിനകം തയാറാക്കിക്കഴിഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇനി പുതിയത് തയാറാക്കേണ്ടതുണ്ട്. ഒന്നാം തിയതി ശമ്പളം ലഭിക്കേണ്ടവരുടെ പട്ടിക ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഒപ്പിട്ട് മൂന്നുദിവസം മുന്‍പാണ് ട്രഷറിയില്‍ നല്‍കേണ്ടത്. എന്നാല്‍ മാത്രമേ ഒന്നാം തിയതിയില്‍ ശമ്പളം നല്‍കാനാകൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ന് പട്ടിക തയാറാക്കി നല്‍കിയാലും ഒന്നാം തിയതി ശമ്പളം കിട്ടേണ്ടവര്‍ക്ക് നാലിന് മാത്രമേ ലഭിക്കാനിടയുള്ളൂ. രണ്ട്, മൂന്ന് തിയതികളില്‍ ശമ്പളം ലഭിക്കേണ്ടവര്‍ക്ക് അതിലും വൈകി മാത്രമേ ലഭിക്കൂ.
മാത്രമല്ല, ആറുദിവസത്തെ ശമ്പളം പിടിച്ചശേഷം ബില്‍ തയാറാക്കിയാല്‍ മതിയെന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയാല്‍ മാത്രമേ അതിന നുസരിച്ച് ശമ്പള ബില്ലുകള്‍ തയാറാക്കാനാകൂ. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ശമ്പളവിതരണം വീണ്ടും വൈകും. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നതും അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം പോകേണ്ടതിനാലും ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ പോകാനിടയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."