പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെഎംസിസി
ജിദ്ദ: ഇന്ത്യ രാജ്യത്തിൻറെ സമ്പദ് ഘടനയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണ അവസാനിപ്പിക്കണമെന്നും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജോലി ചെയ്യാൻ കഴിയാത്ത പ്രവാസികൾക്ക് നാട്ടിലേക്കു പോവാനുള്ള യാത്ര സൗകര്യം ഒരുക്കണമെന്നും ജിദ്ദ - മാറാക്കര പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടിൽ വന്നു ലോക്ക് ഡൌൺ കാരണം തിരിച്ചു പോവാൻ കഴിയാത്ത പ്രവാസികൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനു അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്നും നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു .
മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നാസർ കാടാമ്പുഴ ഓൺലൈൻ യോഗം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ നെയ്യത്തൂർ , അലവിക്കുട്ടി പെരുമ്പള്ളി, ആസാദ് പിലാത്തറ, അബ്ദുൽ ഗഫൂർ മണ്ണായി, ഫർഹാൻ കല്ലൻ , മൻസൂർ മനയങ്ങാട്ടിൽ, ഷഫീഖ് രണ്ടത്താണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അലവിക്കുട്ടി മൗലവി പുളിക്കൽ ഖിറാഅത് നടത്തുകയും നസീഹത്ത് നൽകുകയും ചെയ്തു. ജനറൽ സെക്രട്ടറി ദിൽഷാദ് തലാപ്പിൽ സ്വാഗതവും ആസാദ് പിലാത്തറ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. മുഹമ്മദ് കല്ലിങ്ങൽ (പ്രസിഡന്റ്), പി. അലവിക്കുട്ടി മൗലവി , മുജീബ് നെയ്യത്തൂർ, അൻവർ മാട്ടിൽ, ആസാദ് പിലാത്തറ (വൈസ് പ്രസിഡന്റുമാർ),ദിൽഷാദ് തലാപ്പിൽ (ജനറൽ സെക്രട്ടറി), ഷഫീഖ് രണ്ടത്താണി, റാഫി പനമ്പുലാക്കൽ, സലാം കൊരട്ടിയൻ, അബ്ദുൽ ഗഫൂർ മണ്ണായി (ജോ.സെക്രട്ടറിമാർ), അലവിക്കുട്ടി പെരുമ്പള്ളി (ട്രഷറർ), നാസർ കാടാമ്പുഴ (ഉപദേശക സമിതി ചെയർമാൻ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."