ആദിവാസി മേഖലയില്‍ ഡെങ്കിപ്പനിയും പകര്‍ച്ചപ്പനികളും വ്യാപിക്കുന്നു
കോതമംഗലം: ജില്ലയുടെ കിഴക്കന്‍ ആദിവാസി മേഖലയില്‍ ഡെങ്കിയും വിവിധ പകര്‍ച്ചപനികളും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടമ്പുഴ പിണവൂര്‍ കുടിയിലെ 25 പേരിലാണ് രോഗലക്ഷണം പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
കോട്ടപ്പടി, ആവോലിച്ചാല്‍,നെല്ലിക്കുഴി പ്രദേശങ്ങളിലെ നിരവധി പേരാണ് ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധിയും ബാധിച്ച് കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോലഞ്ചേരി മെഡിക്കല്‍ കോളജടക്കം സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്.
കാലാവസ്ഥാ വ്യതിയാന മൂലമുണ്ടായ ജലദോഷപ്പനിയാണ് താലൂക്കില്‍ വ്യാപിക്കുന്നതെന്നും പ്രദേശത്തെ ഡെങ്കിപ്പനി ബാധ നിയന്ത്രണ വിധേയമെന്നും രോഗപ്പകര്‍ച്ച തടയാന്‍ ജനങ്ങള്‍ സ്വയം കര്‍ശന ശുചിത്വം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ വിട്ട് നില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ എലിപ്പനി വേഗതയില്‍പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയേറെയാണന്നും ഇതിനെ മറികടക്കാന്‍ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വവും ജനങ്ങള്‍പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
തിളപ്പിചാറ്റിയ ജലം മാത്രം കുടിവെള്ളമായി ഉപയോഗിക്കുക, ഭക്ഷണത്തിന് മുന്നേയും ടോയ്‌ലറ്റില്‍ പോയതിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകാലുകള്‍ കഴുകി വൃത്തിയാക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പടെ മണ്ണില്‍ പണിയെടുക്കുന്നവരുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍, മുറിവ് ശരിയായി ഉണങ്ങിയതിന് ശേഷം മാത്രമേ വീണ്ടും ജോലിയില്‍ പ്രവേശിക്കാവൂ.
നാല്‍ക്കാലികളെ വളര്‍ത്തുന്നവരും മൃഗപരിപാലനത്തിലേര്‍പ്പെടുന്നവരും നിര്‍ബന്ധമായും കൈയുറകളും കാലുകളില്‍ ബൂട്ടും ധരിക്കണം, പനിബാധ ഉള്ളവര്‍ സ്വയം ചികിത്സ ചെയ്യാതെ ആശുപത്രിയില്‍പോയി പരിശോധിച്ച് രോഗനിര്‍ണയം നടത്തണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."