ഖാദി വിഷു ഈസ്റ്റര്‍ മേള ആരംഭിച്ചു
കോട്ടയം: വിഷു ഈസ്റ്റര്‍ ആഘോഷ വേളയില്‍ ഗുണനിലവാരമുളള ഖാദി ഗ്രാമ വ്യവസായ ഉല്‍പന്നങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി കേരള ഗ്രാമ വ്യവസായ ബോര്‍ഡ് ഖാദി- വിഷു -ഈസ്റ്റര്‍ മേളകള്‍ ആരംഭിച്ചു.
ഖാദി കോട്ടണ്‍ ബെഡ്ഷീറ്റ്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഖാദി സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, കോട്ടണ്‍ സില്‍ക്ക് തുണിത്തരങ്ങള്‍ തുടങ്ങിയ ഖാദി ഉല്‍പന്നങ്ങള്‍ 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റോടെ മേളയില്‍ ലഭിക്കും. മരച്ചക്കിലാട്ടിയ എള്ളെണ്ണ, അഗ്മാര്‍ക്ക് തേന്‍,പഞ്ഞിമെത്തകള്‍,ചന്ദനതൈലം,സോപ്പ്, തുടങ്ങിയ നിരവധി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാണ്. കോട്ടയം സി.എസ്.ഐ കോംപ്ലക്‌സ്, ടെമ്പിള്‍ റോഡ്, റവന്യൂ ടവര്‍ ചങ്ങനാശ്ശേരി, ഏദന്‍സ് ഷോപ്പിങ്ങ് സെന്റര്‍ ഏറ്റുമാനൂര്‍, കാരമല്‍, കോംപ്ലക്‌സ്, വൈക്കം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഖാദി ഗ്രാമ സൗഭാഗ്യങ്ങളില്‍ ആരംഭിച്ചിട്ടുളള മേളകള്‍ 13 ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."