HOME
DETAILS
MAL
വിഷുച്ചന്ത ശനിയാഴ്ച തുടങ്ങും
backup
April 07 2017 | 20:04 PM
തിരൂര്‍: തിരൂര്‍ ജൈവ സുരക്ഷിത കാര്ഷികോല്പന്ന വിപണന സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ തിരൂര്‍ പൂങ്ങോട്ടുകുളത്ത് ശനിയാഴ്ച വിഷുചന്ത തുടങ്ങും. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ചന്ത പ്രവര്‍ത്തനമാരംഭിക്കുക.
സി.എം മുഹമ്മദ് വെട്ടം ഉദ്ഘാടനം ചെയ്യും. വിവിധ കാര്‍ഷിക വിഭവങ്ങള്‍ വിഷുചന്തയില്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ സംഘത്തിലെ അംഗങ്ങള്‍ ജൈവ രീതിയിലും നാടന്‍ രീതിയിലും കൃഷി ചെയ്യുന്ന ഉല്പന്നങ്ങള് സമാഹരിച്ചാണ് വിപണനമെന്ന് സഹകരണ സംഘം പ്രസിഡന്റ് കെ. ചന്ദ്രമോഹന്, വൈസ് പ്രസിഡന്റ് പി. സുബ്രഹ്മണ്യന്, വി.ഡി രവീന്ദ്രന്, അഡ്വ: വി. ചന്ദ്രശേഖരന്, കെ. മുഹമ്മദ് ആദം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."