HOME
DETAILS

തുല്യ അവസരം ഉണ്ടായാല്‍ മാത്രമേ സ്ത്രീശാക്തീകരണം സാധ്യമാകൂ: ഗവര്‍ണര്‍

  
backup
March 02, 2019 | 4:42 AM

%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%af-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%82-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

തിരുവനന്തപുരം: തുല്യ അവസരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സ്ത്രീ ശാക്തീകരണവും സംരംഭകത്വ വികസനവും സാധ്യമാകുകയുള്ളൂവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. പുരോഗമന സമൂഹത്തിലെ പരിവര്‍ത്തനങ്ങളാണു കേരളത്തിലെ സ്ത്രീകളുടെ പുരോഗതിയുടെ പ്രധാന അടിസ്ഥാനം. അടുക്കളയില്‍നിന്ന് സ്ത്രീകളെ മുഖ്യധാരയിലേക്കെത്തിക്കാന്‍ വിദ്യാഭ്യാസം വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാക്ഷരതയിലുണ്ടായ വര്‍ധനവ് സമൂഹത്തിന്റെ മൊത്തം പുരോഗതിയിലേക്കു തന്നെ നയിച്ചു. ഒരു സ്ത്രീയെ വിദ്യാസമ്പന്നയാക്കുമ്പോള്‍ അതു കുടുംബത്തെയൊന്നാകെ വിദ്യാഭ്യാസത്തിലെത്തിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാ വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ സംരംഭകരുടെ കൂട്ടായ്മയായ നവാംഗനയുടെയും ഉദ്ഘാടനം ജഗതി ജവഹര്‍ സഹകരണ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. കെ. മുരളീധരന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ബിജു പ്രഭാകര്‍, ഷീബ ജോര്‍ജ്, കെ.എസ് സലീഖ, ബിന്ദു വി.സി സംസാരിച്ചു. യുവസംരംഭക തിര്‍ത്ഥ നിര്‍മ്മലിനെ ഗവര്‍ണറും മന്ത്രിയും അഭിനന്ദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  4 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  4 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  4 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  4 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  4 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  4 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  4 days ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  4 days ago