വിദ്വേഷം അവസാനിക്കുന്നില്ല; 'മുസ്‌ലിം വ്യാപാരികള്‍ക്കു പ്രവേശനമില്ല' - ബോര്‍ഡ് സ്ഥാപിച്ച് മധ്യപ്രദേശിലെ ഗ്രാമം
ഭോപാല്‍: രാജ്യത്ത് മുസ്‌ലിം സമുദായത്തിനെതിരായ വിദ്വേഷം അവസാനിക്കുന്നില്ല. പലപ്രദേശങ്ങളിലും മുസ് ലിം വിഭാഗത്തില്‍ പെട്ടവരെ ഒറ്റപ്പെടുത്തുകയും അക്രമിക്കുകയും മറ്റും ചെയ്യുന്നത് തുടരുന്നതിനിടെ മുസ്‌ലിം വ്യാപാരികള്‍ക്ക് പ്രവേശനമില്ലെന്നു ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു ഗ്രാമം.
മധ്യപ്രദേശിലെ ഇന്ദോറില്‍ ഗ്രാമത്തിന് മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
'മുസ്‌ലിം വ്യാപാരികള്‍ക്ക് ഈ ഗ്രാമത്തിലേക്ക് പ്രവേശനമില്ല' എന്നാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. പെമാല്‍പുര്‍ ഗ്രാമത്തിലെ താമസക്കാരുടെ പേരിലാണ് ശനിയാഴ്ചയോടെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
ബോര്‍ഡ് പിന്നീട് പൊലിസ് നീക്കംചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവരം ലഭിച്ചയുടന്‍ ബോര്‍ഡ് മാറ്റിയതായും കേസെടുത്തതായും ഇന്ദോര്‍ ഡി.ഐ.ജി പറഞ്ഞു. ബോര്‍ഡ് സ്ഥാപിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
ബോര്‍ഡ് സ്ഥാപിച്ച സംഭവത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നിയമപ്രകാരം ഇത്തരം പ്രവൃത്തികള്‍ കുറ്റകരമല്ലെന്നുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങ് ചിത്രം സഹിതം ട്വീറ്റ് ചെയ്തു. സമൂഹത്തിലുണ്ടാക്കുന്ന ഇത്തരം വേര്‍തിരിവുകള്‍ ദേശീയതാല്‍പര്യത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
क्या यह कृत्य प्रधान मंत्री मोदी जी की अपील के विरुद्ध नहीं है? क्या यह कृत्य हमारे क़ानून में दण्डनीय अपराध नहीं है? मेरे ये प्रश्न मुख्य मंत्री शिवराज चौहान जा व मप्र पुलिस से हैं। समाज में इस प्रकार का विभाजन-बिखराव देश हित में नहीं है। https://t.co/rGV1qD2UXh
— digvijaya singh (@digvijaya_28) May 3, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."